പത്മഭൂഷൺ : മമ്മൂട്ടിക്ക് ഇരട്ടി മധുരം

കൊച്ചി: രാജ്യത്തിൻറെ പരമോന്നത സിവിലിയൻ ബഹുമതിയിലൊന്നായ പത്മഭൂഷൻ അതുല്യ നടൻ മമ്മൂട്ടിക്ക് ബഹുമതിയുടെ ഇരട്ടിമധുരം സമ്മാനിച്ചു. സംസ്ഥാനത്തെ മികച്ച നടനുള്ള അവാർഡ് ഏറ്റുവാങ്ങുന്ന ചടങ്ങിന് അല്പം മുമ്പാണ് രാജ്യത്തിൻറെ പത്മഭൂഷൻ ബഹുമതി തനിക്കു ലഭിച്ച വാർത്ത അദ്ദേഹത്തെ തേടിയെത്തിയത്. മുൻകൂട്ടി ഇത് സംബന്ധിച്ച് യാതൊരു വിവരവും ഇല്ലാതെ എത്തിയ പത്മഭൂഷൻ വാർത്ത അദ്ദേഹത്തെ ആനന്ദം കൊണ്ട് അമ്പരപ്പിച്ചു. രാജ്യത്തിൻറെ ബഹുമതി ഒരു നടനു കിട്ടാവുന്ന ഏറ്റവും വലിയ സുകൃതമാണെന്നു അദ്ദേഹം ആനന്ദത്തോടെ പറഞ്ഞു. 1998 മമ്മൂട്ടിക്ക് പത്മശ്രീ അവാർഡ് നൽകി രാഷ്ട്രം ആദരിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page