ഓടിക്കൊണ്ടിരിക്കെ കെ.എസ്.ആര്‍.ടി.സി ബസിന്റെ ആക്സിലും ടയറും ഊരിത്തെറിച്ച് പിന്നാലെ വന്ന കാറിലും ഗുഡ്സ് ഓട്ടോറിക്ഷയിലും ഇടിച്ചു; 3 വാഹനങ്ങള്‍ക്കും കേടുപാടുകള്‍

തൃശ്ശൂര്‍: ഓടിക്കൊണ്ടിരിക്കെ കെ.എസ്.ആര്‍.ടി.സി ബസിന്റെ ആക്സിലും ടയറും ഊരിത്തെറിച്ച് പിന്നാലെ വന്ന കാറിലും ഗുഡ്സ് ഓട്ടോറിക്ഷയിലും ഇടിച്ചു. തൃശ്ശൂര്‍- മണ്ണുത്തി റോഡില്‍ ഒല്ലൂക്കര കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസിന് മുന്നിലായിരുന്നു അപകടം. ആര്‍ക്കും പരിക്കില്ല. തലനാരിഴയ്ക്കാണ് വന്‍ദുരന്തം ഒഴിവായത്.

ആക്സിലും ടയറും ഊരിത്തെറിച്ച് നിന്ന ബസില്‍ പിന്നാലെ വന്ന കാറും ഗുഡ്സ് ഓട്ടോറിക്ഷയും ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാറും ഗുഡ്സ് ഓട്ടോറിക്ഷയും ബസിന്റെ പിന്‍ഭാഗവും ഭാഗികമായി തകര്‍ന്നു. അരമണിക്കൂറോളം മേഖലയില്‍ ഗതാഗതം തടസ്സപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സിപിഎം വിപുലീകൃത ജില്ലാ യോഗത്തിന് കൊടിയിറങ്ങിയതിന് പിന്നാലെ എം. രാഘവന്‍ പാര്‍ട്ടി വിട്ടു; പാര്‍ട്ടിയേല്‍പ്പിച്ച മുഴുവന്‍ ചുമതലകളും ഒഴിഞ്ഞുവെന്ന് രാഘവന്‍, പാര്‍ട്ടി വിട്ടത് കോടിയേരിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി
Scroll to top

You cannot copy content of this page