ശശി തരൂരിനെ ഇടത് പാളയത്തിലെത്തിക്കാന്‍ ദുബായില്‍ ചര്‍ച്ച? ഇടത് നിലപാടിനോട് യോജിപ്പുണ്ടെങ്കില്‍ ആര്‍ക്കും കടന്നുവരാമെന്ന് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിനോട് ഇടഞ്ഞു നില്‍ക്കുന്ന ശശി തരൂരിനെ ഇടത് പാളയത്തിലെത്തിക്കാന്‍ ദുബായില്‍ നിര്‍ണായക ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരിക്കെ പ്രതികരണവുമായി എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. ഇടത് മുന്നണിയുടെ അടിത്തറ വിപുലീകരിക്കാന്‍ ഗ്രൂപ്പുകളെയും പാര്‍ട്ടികളെയും വ്യക്തികളെയും സ്വാഗതം ചെയ്യുമെന്ന് കണ്‍വീനര്‍ പ്രതികരിച്ചു. ഇതുവരെ മാധ്യമങ്ങളില്‍ പറഞ്ഞതുപോലെയുള്ള ഒരു ചര്‍ച്ച തരൂരുമായി നടന്നതായി തനിക്ക് അറിയില്ലെന്ന് കണ്‍വീനര്‍ പറഞ്ഞു.

ശശി തരൂര്‍ എന്ന വ്യക്തി അല്ല കാര്യമെന്നും സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടാണ് പ്രസക്തമെന്നും അദ്ദേഹം പറഞ്ഞു. ഇടത് നിലപാടിനോട് യോജിപ്പുണ്ടെങ്കില്‍ ആര്‍ക്കും കടന്നുവരാം. ശശി തരൂര്‍ ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉള്ള ആളാണ്. കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് വന്ന് നിലപാട് മാറ്റിയാല്‍ സംസാരിക്കാമെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

തരൂരുമായുള്ള ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കുന്നത് മുഖ്യമന്ത്രിയുമായി അടുപ്പമുള്ള വ്യവസായി ആണെന്നാണ് സംസാരം. ശനിയാഴ്ച രാവിലെയാണ് ശശി തരൂര്‍ ദുബായിലേക്ക് തിരിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സിപിഎം വിപുലീകൃത ജില്ലാ യോഗത്തിന് കൊടിയിറങ്ങിയതിന് പിന്നാലെ എം. രാഘവന്‍ പാര്‍ട്ടി വിട്ടു; പാര്‍ട്ടിയേല്‍പ്പിച്ച മുഴുവന്‍ ചുമതലകളും ഒഴിഞ്ഞുവെന്ന് രാഘവന്‍, പാര്‍ട്ടി വിട്ടത് കോടിയേരിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി
Scroll to top

You cannot copy content of this page