ആര്‍ബിഐ പെന്‍ഷന്‍ പരിഷ്‌കരണത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി; നബാര്‍ഡ്, പി.എസ്.ജി.ഐ.സി ജീവനക്കാര്‍ക്ക് ശമ്പള – പെന്‍ഷന്‍ വര്‍ധന

ന്യൂഡല്‍ഹി: പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളിലെയും (പിഎസ്ജിഐസി) നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റിലെയും (നബാര്‍ഡ്) ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള അടിസ്ഥാന വേതന, പെന്‍ഷന്‍ പരിഷ്‌കരണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. അതോടൊപ്പം, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (ആര്‍ബിഐ) നിന്ന് വിരമിച്ചവരുടെ അടിസ്ഥാന പെന്‍ഷന്‍/കുടുംബ പെന്‍ഷനും കേന്ദ്രം പരിഷ്‌കരിച്ചു.

ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കുടുംബ പെന്‍ഷന്‍കാര്‍ക്കുമുള്ള വേതനം മെച്ചപ്പെടുത്തുന്നതിനും അവരുടെ സാമ്പത്തിക സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ഇത് സഹായകമാകുമെന്ന് കരുതുന്നു.

പി.എസ്.ജി.ഐ.സി ജീവനക്കാര്‍ക്കുള്ള വേതന പരിഷ്‌കരണം

പി.എസ്.ജി.ഐ.സി ജീവനക്കാരുടെ വേതന പരിഷ്‌കരണം 2022 ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍ വരും. നിലവിലുള്ള അടിസ്ഥാന ശമ്പള, ക്ഷാമബത്തയില്‍ (ഡിഎ) 14% വര്‍ദ്ധനവോടെ വേതന ബില്ലിലെ മൊത്തത്തിലുള്ള വര്‍ദ്ധനവ് 12.41% ആയിരിക്കും.

2010 ഏപ്രില്‍ 1 ന് ശേഷം സര്‍വീസില്‍ ചേര്‍ന്ന ജീവനക്കാരുടെ എന്‍പിഎസ് വിഹിതം 10% ല്‍ നിന്ന് 14% ആയി ഉയര്‍ത്തിയതും പരിഷ്‌കരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പി.എസ്.ജി.ഐ.സി കുടുംബ പെന്‍ഷന്‍കാര്‍ക്കുള്ള കുടുംബ പെന്‍ഷന്‍ പരിഷ്‌കരിച്ചു

ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച തീയതി മുതല്‍ പി.എസ്.ജി.ഐ.സി കുടുംബ പെന്‍ഷന്‍കാര്‍ക്കുള്ള കുടുംബ പെന്‍ഷന്‍ സര്‍ക്കാര്‍ 30% എന്ന ഏകീകൃത നിരക്കില്‍ പരിഷ്‌കരിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കം നിലവിലുള്ള 15,582 കുടുംബ പെന്‍ഷന്‍കാരില്‍ 14,615 കുടുംബ പെന്‍ഷന്‍കാര്‍ക്ക് പ്രയോജനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page