വി കുഞ്ഞികൃഷ്ണനെതിരെ പയ്യന്നൂരില്‍ വ്യാപകമായി ബോര്‍ഡുകളും പോസ്റ്ററുകളും; എലിയെ കൊല്ലാന്‍ ഇല്ലം ചുടുന്ന സമീപനമെന്ന് എം വി ജയരാജന്‍
പയ്യന്നൂര്‍: പയ്യന്നൂരിലെ സിപിഎം എംഎല്‍എ ടിഐ മധുസൂദനനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെതിരെ പയ്യന്നൂരിലും പരിസരങ്ങളിലും വ്യാപക പോസ്റ്ററുകളും ബോര്‍ഡുകളും.” കഴുത്തിനു നേരെ വടിവാള്‍ വരുന്ന നാളുകളില്‍ വിശുദ്ധന്‍ എവിടെയായിരുന്നു? കൂട്ടത്തിലൊരു പ്രിയ സഖാവ് വീണു പോയ രാത്രിയില്‍ വിശുദ്ധന്‍ എവിടെയായിരുന്നു? തടവറകളും ഇടി മുറികളും വിളിച്ച നാളുകളില്‍ വിശുദ്ധന്‍ എവിടെയായിരുന്നു?, ഊണും കഴിഞ്ഞ് ഏമ്പക്കവും വിട്ട് പാര്‍ട്ടിയെ വെല്ലുവിളിക്കുന്ന ഒറ്റുകാരനെ നാട് തിരിച്ചറിയും, രക്തസാക്ഷികള്‍ സിന്ദാബാദ് ” എന്നാണ് കുഞ്ഞികൃഷ്ണന്റെ …