ലയണ്‍സ് ക്ലബ്ബ് ജില്ലാ സമ്മേളനം 26ന് പടന്നക്കാട്ട്

കാസര്‍കോട്: ലയണ്‍സ് ഇന്റര്‍നാഷണല്‍ ജില്ലാ സമ്മേളനം 26നു 5 മണിക്കു പടന്നക്കാട് ബേക്കല്‍ ക്ലബ്ബില്‍ നടക്കും. വൈസ് ഗവര്‍ണര്‍ ടൈറ്റസ് തോമസ് ആധ്യക്ഷത വഹിക്കും. 35 ക്ലബ്ബുകളില്‍ നിന്നു പ്രതിനിധികളും ക്ലബ്ബംഗങ്ങളുമടക്കം ആയിരത്തോളം പേര്‍ പങ്കെടുക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യും. ഗവര്‍ണര്‍ രവിഗുപ്ത മുഖ്യാതിഥിയായിരിക്കും. ജില്ലയിലെ എല്ലാ എം എല്‍ എ മാരും ചടങ്ങില്‍ പങ്കെടുക്കുമെന്നു സംഘാടകര്‍ അറിയിച്ചു. സിനിമാതാരം ടിനിടോമും പരിപാടിയില്‍ പങ്കെടുക്കും. കലാപരിപാടികള്‍, സ്ത്രീസമ്മാന്‍ പ്രോജക്ട് ഉദ്ഘാടനം, സ്ത്രീകള്‍ക്കു ഓട്ടോറിക്ഷ വിതരണം എന്നിവയുമുണ്ടാവും.
ടൈറ്റസ് തോമസ് (ചെയ.), വി വേണുഗോപാലന്‍ (ജന. കണ്‍.), കെ ഗോപി, കുഞ്ഞികൃഷ്ണന്‍ നായര്‍, സുകുമാരന്‍ പൂച്ചക്കാട്, നാസര്‍ കൊളവയല്‍, രതീഷ് കുമാര്‍, രാഘവന്‍, അജിത് കുമാര്‍, ആസാദ്, ഡോ. ശ്യാമള ബാലകൃഷ്ണന്‍, ജോയിച്ചന്‍ മാത്യു, വി സജിത്ത്, ഗോവിന്ദന്‍ നമ്പൂതിരി, എം എന്‍ രാജീവ് എന്നിവരാണ് സംഘാടക സമിതി ഭാരവാഹികള്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page