പൂക്കള്‍ വില്‍ക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞ് 11 വയസ്സുകാരിയെ വാഹനത്തില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചു; ഇ റിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പൂക്കള്‍ വില്‍ക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞ് 11 വയസ്സുകാരിയെ വാഹനത്തില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചശേഷം വനപ്രദേശത്ത് ഉപേക്ഷിച്ച കേസില്‍ ഇ റിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍. ഇ റിക്ഷ ഡ്രൈവര്‍ ദുര്‍ഗേഷ്(40) ആണ് അറസ്റ്റിലായത്. കുടുംബം പോറ്റാന്‍ ട്രാഫിക് സിഗ്‌നലുകളില്‍ റോസാപ്പൂക്കള്‍ വില്‍ക്കുന്ന പെണ്‍കുട്ടിയാണ് പീഡനത്തിനിരയായതെന്ന് പൊലീസ് പറഞ്ഞു.

പൂവുമായി ദുര്‍ഗേഷിനരികിലെത്തിയ പെണ്‍കുട്ടിയോട് മുഴുവന്‍ പൂക്കളും വില്‍ക്കാന്‍ സഹായിക്കാം എന്ന് പറഞ്ഞ് വണ്ടിയില്‍ കയറ്റി ആളൊഴിഞ്ഞ കാടുപിടിച്ച പ്രദേശത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിനുശേഷം പെണ്‍കുട്ടി മരിച്ചെന്ന് കരുതി ദുര്‍ഗേഷ് ഓടി രക്ഷപ്പെട്ടു. പിന്നീട് വഴിയാത്രക്കാരാണ് പരിക്കുകളോടെ ബോധരഹിതയായി കിടന്നിരുന്ന പെണ്‍കുട്ടിയെ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചത്. കുട്ടിക്ക് ചികിത്സയ്‌ക്കൊപ്പം കൗണ്‍സിലിംഗും നല്‍കിവരികയാണെന്ന് അധികൃതര്‍ പറഞ്ഞു.

ജനുവരി 11ന് നടന്ന സംഭവത്തില്‍ 300 ലധികം സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പ്രതിയെ കണ്ടെത്തുന്നത്. മുമ്പ് പലതവണ ട്രാഫിക് സിഗ്‌നലില്‍ പെണ്‍കുട്ടിയെ കണ്ടിരുന്നുവെന്നും തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തിരുന്നുവെന്നും ദുര്‍ഗേഷ് മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page