നടനും ഉര്‍വശിയുടെ സഹോദരനുമായ കമല്‍ റോയ് അന്തരിച്ചു

ചെന്നൈ: നടനും, നടി ഉര്‍വശിയുടെ സഹോദരനുമായ കമല്‍ റോയ് അന്തരിച്ചു. ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. ഭാര്യയും ഒരു മകനുമുണ്ട്. ചവറ വി.പി. നായരുടെയും വിജയലക്ഷ്മിയുടെയും മകനാണ്.
കലാരഞ്ജിനി, പരേതരായ കല്‍പന, നന്ദു എന്നിവരാണ് മറ്റു സഹോദരങ്ങള്‍.
സിനിമയിലും സീരിയലിലും അഭിനയിച്ചിട്ടുള്ള കമല്‍ റോയി അഭിനയിച്ച രംഗമുള്ള ഇന്നുമെന്റെ കണ്ണുനീരില്‍… എന്ന ഗാനം പ്രശസ്തമാണ്. മോഹന്‍ലാലും, ഉര്‍വശിയും വേഷമിട്ട യുവജനോത്സവം എന്ന സിനിമയിലേതാണ് ഈ ഗാനം. സായൂജ്യം, കോളിളക്കം, മഞ്ഞ്, കിങ്ങിണി, കല്യാണസൗഗന്ധികം, വാചാലം, ശോഭനം, ദ് കിങ് മേക്കര്‍, ലീഡര്‍’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
നടി വിനയ പ്രസാദ് വേഷമിട്ട ‘ശാരദ’ എന്ന പരമ്പരയില്‍ കമല്‍ റോയ് സഹോദരന്റെ വേഷം ചെയ്യുകയും ഈ പരമ്പര ശ്രദ്ധനേടുകയും ചെയ്തിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാലിക്കടവ് എംഡിഎംഎ കടത്ത് കേസില്‍ മുഖ്യപ്രതിയായ അമ്പലത്തറ സ്വദേശി പിടിയില്‍; നാലു പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു, പ്രതികള്‍ക്കായി ഹാജരായത് കോണ്‍ഗ്രസ് നേതാവായ അഭിഭാഷകന്‍
Scroll to top

You cannot copy content of this page