ഒടുവില്‍ തിരുത്തി; ‘നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു’; വിവാദ പ്രസ്താവന പിന്‍വലിച്ച് മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ ചര്‍ച്ചാ വിഷയമായ വിവാദപ്രസ്താവന പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാന്‍. സിപിഎം നിര്‍ദേശത്തെ തുടര്‍ന്നാണ് പ്രസ്താവന പിന്‍വലിച്ചത്.
പാര്‍ട്ടിക്കുള്ളില്‍ നിന്നും പുറത്തുനിന്നും സമ്മര്‍ദ്ദം ഏറിയ സാഹചര്യത്തിലാണ് മന്ത്രിയുടെ ഖേദം പ്രകടനം.
നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കാനാണ് സജി ചെറിയാന് പാര്‍ട്ടി നിര്‍ദേശം നല്‍കിയത്. വാര്‍ത്താ കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ ഖേദ പ്രകടനം. താന്‍ പറഞ്ഞ വാക്കുകള്‍ വളച്ചൊടിച്ച് ഒരു വിഭാഗത്തിനെതിരെ ചിലര്‍ പ്രചരിപ്പിക്കുകയായിരുന്നു. 42 വര്‍ഷത്തെ പൊതുജീവിതത്തില്‍ ഒരു വര്‍ഗീയതയോടും സമരസപ്പെട്ടിട്ടില്ല. തന്റെ പ്രസ്താവന ആര്‍ക്കെങ്കിലും വേദനയോ പ്രയാസമോ ഉണ്ടാക്കി എങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു എന്ന് മന്ത്രി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. കാസര്‍കോട് മുനിസിപ്പാലിറ്റിയിലെയും മലപ്പുറം ജില്ലാ പഞ്ചായത്തിലെയും വിജയികളുടെ പേര് നോക്കിയാല്‍ വര്‍ഗീയ ധ്രുവീകരണം അറിയാമെന്ന മന്ത്രിയുടെ വാക്കുകള്‍ വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിതുറന്നത്. ബിജെപിയെയും മുസ്ലിം ലീഗിനെയും ഒരുപോലെ കടന്നാക്രമിച്ചുകൊണ്ട് മന്ത്രി നടത്തിയ ഈ പരാമര്‍ശം, ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യം വെയ്ക്കുന്നതാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page