കുരുമുളക് പറിക്കുന്നതിനിടെ തെങ്ങില്‍ നിന്ന് വീണ് റിട്ട അധ്യാപകന്‍ മരിച്ചു

പുത്തൂര്‍: കുരുമുളക് പറിക്കുന്നതിനിടെ തെങ്ങില്‍ നിന്ന് വീണ് റിട്ട. അധ്യാപകന് ദാരുണാന്ത്യം. പുത്തൂര്‍ ബെട്ടമ്പാടി ഗുമ്മട്ടെഗഡ്ഡെ സ്വദേശി നാരായണ നായിക് പൈന്റിമുഗെരു(70) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ വീടിന് മുന്നിലുള്ള തെങ്ങില്‍ നിന്ന് കുരുമുളക് പറിക്കാന്‍ അലുമിനിയം ഏണിയില്‍ കയറുന്നതിനിടെയാണ് സംഭവം. ഏണിക്കൊപ്പം അദ്ദേഹവും താഴെ വീഴുകയായിരുന്നു. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ നാരായണ നായിക്കിനെ ഉടന്‍ തന്നെ പുത്തൂര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. പദുമലെ ശ്രീ കോവ് ശാസ്താര വിഷ്ണു മൂര്‍ത്തി ക്ഷേത്രത്തിലെ ബ്രഹ്‌മകലശോത്സവ കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബഡഗന്നൂരിലെ സര്‍ക്കാര്‍ സ്‌കൂള്‍ മുന്‍ അധ്യാപകനായിരുന്നു. ഭാര്യയും രണ്ട് ആണ്‍മക്കളുമുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page