വിവാഹച്ചടങ്ങിനിടെ 19കാരനായ ഫോട്ടോഗ്രാഫര്‍ക്ക് 14 കാരിയോട് ഒരിഷ്ടം; പ്രണയാഭ്യര്‍ത്ഥന നിരസിച്ചതോടെ ആസിഡ് ആക്രമണം

ജയ്പൂര്‍: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ കേസില്‍ 19 കാരനായ ഫോട്ടോഗ്രാഫര്‍ അറസ്റ്റിലായി. ശ്രീ ഗംഗാനഗര്‍ ജില്ലയിലെ സുഭാഷ് പാര്‍ക്ക് പ്രദേശത്താണ് ആക്രമണം നടന്നത്. സ്‌കൂളിലേക്ക് പോവുകയായിരുന്ന 14 വയസുകാരിക്ക് നേരെയാണ് ആസിഡ് ആക്രമണം നടന്നത്. പ്രതിയായ ഓംപ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാണ് ആക്രമണം നടത്തിയതെന്ന് പ്രതി സമ്മതിച്ചു. പെണ്‍കുട്ടി പ്രണയത്തിന് താല്‍പര്യമില്ലെന്ന് അറിയിച്ചതോടെ നിരാശനായിരുന്നു ഓംപ്രകാശെന്ന് പൊലീസ് പറയുന്നു. ഒരു വിവാഹച്ചടങ്ങിനിടയാണ് പെണ്‍കുട്ടിയെ കണ്ടതും ഇഷ്ടമായതും. പിന്നീട് ഓംപ്രകാശ് പെണ്‍കുട്ടിയോട് ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇയാളെ ശാസിച്ചു. ഇതേത്തുടര്‍ന്നുണ്ടായ പകയാണ് ആസിഡ് ആക്രമണത്തില്‍ കലാശിച്ചത്. പെണ്‍കുട്ടിയുടെ ഒരു വിരലിനാണ് പൊള്ളലേറ്റത്. വളരെ ആസൂത്രിതമായാണ് പ്രതി ആസിഡ് ആക്രമണം നടത്തിയത്. സംഭവശേഷം യുവാവ് ഒളിവില്‍ പോയി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25,000 രൂപ പാരിതോഷികം പൊലീസ് സൂപ്രണ്ട് ഡോ. അമൃത ദുഹാന്‍ പ്രഖ്യാപിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page