കുമ്പള, നായിക്കാപ്പില്‍ അഭിഭാഷകയുടെ വീട്ടിലെ സ്വര്‍ണ്ണക്കൊള്ള: നിരവധി വിരലടയാളങ്ങള്‍ ലഭിച്ചു; കവര്‍ച്ചക്കാര്‍ എത്തിയത് വാഹനത്തിലെന്നു സൂചന

കാസര്‍കോട്: കുമ്പള നായ്ക്കാപ്പില്‍ അഭിഭാഷകയുടെ വീട് കൊള്ളയടിച്ചസംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഫോറന്‍സിക് വിദഗ്ദ്ധര്‍ നടത്തിയ പരിശോധനയില്‍ കവര്‍ച്ചക്കാരുടേതെന്നു കരുതുന്ന നിരവധി വിരലടയാളങ്ങള്‍ കണ്ടെത്തി. പൊലീസ് നായ വീട്ടിലും പരിസരത്തും മണം പിടിച്ച ശേഷം റോഡുവരെ ഓടിയ ശേഷം നിന്നു. അവിടെ നിന്നു കവര്‍ച്ചക്കാര്‍ വാഹനത്തില്‍ കയറി സ്ഥലം വിട്ടതായി സംശയിക്കുന്നു. കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി.കെ.മുകുന്ദന്‍, എസ്.ഐ കെ ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. കാസര്‍കോട് ബാറിലെ അഭിഭാഷകയായ ചൈത്രയുടെ നായിക്കാപ്പിലുള്ള വീട്ടില്‍ ഞായറാഴ്ച രാത്രിയാണ് കവര്‍ച്ച നടന്നത്. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ അലമാര തകര്‍ത്താണ് ആഭരണങ്ങളും പണവും കവര്‍ന്നത്. ചൈത്രയും കുടുംബവും വീടുപൂട്ടി കണിപുര ഗോപാലകൃഷ്ണ ക്ഷേത്ര ഉത്സവത്തിനു പോയതായിരുന്നു. രാത്രി എട്ടുമണിക്ക് തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയില്‍ യുവാവിനെയും പെണ്‍സുഹൃത്തിനെയും കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയി ആക്രമിച്ചു; അരലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി, കൊലക്കേസ് പ്രതി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page