ഫ്‌ളാഷ് മോബും പ്രചരണ റാലിയുമായി കുമ്പളയില്‍ ലഹരിക്കെതിരെ ബോധവല്‍ക്കരണ പരിപാടി

കാസര്‍കോട്: കേരള സര്‍ക്കാരിന്റെ അഞ്ചാം ഘട്ട നോ ടു ഡ്രഗ്‌സ് ക്യാമ്പയിനിന്റെ ഭാഗമായി കുമ്പളയില്‍ ലഹരിക്കെതിരെ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, കുടുംബശ്രീ മിഷന്‍, ലീഗല്‍ സര്‍വീസ് അതോറിറ്റി, എക്‌സൈസ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി നടന്നത്. എന്‍ഡിപിഎസ് നിയമങ്ങളെ കുറിച്ചുള്ള അവബോധം, രക്തദാനം വ്യായാമം എന്നിവയുടെ പ്രാധാന്യം സംബന്ധിച്ച ഫ്‌ലാഷ് മൊബ്, പ്രചരണ റാലി എന്നിവ പരിപാടിയുടെ ഭാഗമാി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എകെ ആരിഫ് അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ റിസ്വാന നൗഷാദ്, എഇഒ എം ശശിധര, പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് കെ ഷൈജു, പ്രിന്‍സിപ്പല്‍ സിന്ധു, റവ. ഫാദര്‍ മെല്‍വിന്‍ ഡിസൂസ, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മധുസൂദനന്‍ മെട്ടമ്മല്‍, ബാബു ശരത് ലാല്‍, ഖദീജ എന്നിവര്‍ സംസാരിച്ചു. മുനവ്വര്‍ തബ്ഷീര്‍ നിയമ അവബോധ ക്ലാസും, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ പീതാംബരന്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസും കൈകാര്യം ചെയ്തു. സ്‌നേഹ കെഎം ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ അന്‍വര്‍ സാദത്ത് സ്വാഗതവും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷഹബാസ് അഹമ്മദ് നന്ദിയും പറഞ്ഞു. കുമ്പള ടൗണില്‍ ഫ്‌ലാഷ് മോബ് നടന്നു. സ്‌കൂള്‍ കുട്ടികളും പൊതുജനങ്ങളും അണിചേര്‍ന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ റാലി ടൗണില്‍ നടന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page