നാട്ടില്‍ നിന്നും തിരിച്ചു പോയത് രണ്ടാഴ്ച മുമ്പ്; വലിയപറമ്പ് സ്വദേശിയായ യുവാവ് സൗദിയില്‍ കാര്‍ അപകടത്തില്‍ മരിച്ചു

കാസർകോട്: സൗദിയിലെ അബഹയ്ക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ രണ്ട് ഇന്ത്യക്കാർ മരിച്ചു. തൃക്കരിപ്പൂർ വലിയ പറമ്പ് സ്വദേശി
എ.ജി.റിയാസ് (32), ഉഡുപ്പി സ്വദേശി അമ്മാർ അഹമ്മദ് എന്നിവരാണ് മരിച്ചത്. സെൻട്രൽ പോയിന്റ് ജിസാൻ ശാഖയിലെ ജീവനക്കാരായിരുന്നു ഇരുവരും. കമ്പനിയുടെ യോഗത്തിൽ പങ്കെടുത്തു മടങ്ങുന്നതിനിടെ തിങ്കളാഴ്ച രാത്രി മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവരും അപകട സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. രണ്ടാഴ്ച മുമ്പാണ് റിയാസ് നാട്ടിൽ നിന്നും സൗദിയിലേക്ക് തിരിച്ചുപോയത്. പരേതനായ ടി സി മുബാറക്കിന്റെയും എ ജി റംലത്ത് ഹജ്ജുമ്മയുടെയും മകനാണ് റിയാസ്. ഭാര്യ: എം ടി ഷമീന. മകൻ റഹ്മാൻ. സഹോദരി റമീസ. മൃതദേഹം സൗദിയിൽ തന്നെ കബറടക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പയ്യന്നൂരിലെ സ്വര്‍ണ്ണ വ്യാപാരിയെ മംഗ്‌ളൂരു, ബൈക്കംപാടിയില്‍ കൊളളയടിച്ച കേസ്; അന്വേഷണം കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേയ്ക്കു വ്യാപിപ്പിച്ചു; കൊള്ളസംഘം രക്ഷപ്പെട്ടത് പെര്‍ള ചെക്ക്‌ പോസ്റ്റ്‌ വഴിയെന്ന് സൂചന, കാർ ഉപേക്ഷിച്ച നിലയിൽ
Scroll to top

You cannot copy content of this page