രക്ഷിതാക്കൾക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു

മുള്ളേരിയ :സുൽത്താൻ ഗോൾഡ് & ഡയമണ്ട് , മുള്ളേരിയ ലയൺസ് ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ പി ടി എ യുമായി സഹകരിച്ച് മുള്ളേരിയ ജി വി എച്ച് എസ് എസിൽ രക്ഷിതാക്കളെ പങ്കെടുപ്പിച്ചു കൊണ്ട് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. കാറഡുക്ക പഞ്ചാ. പ്രസിഡണ്ട് ജനനി ഉദ്ഘാടനം ചെയ്തു.ലയൺസ് ക്ലബ്ബ്‌ പ്രസിഡണ്ട് കെ രാജലക്ഷ്മി അധ്യക്ഷത വഹിച്ചു.പ്രമുഖ പരിശീലകനും ജെസീസ് ഇന്റർ നാഷണൽ ട്രൈനറുമായ വി വേണുഗോപാൽ ക്ലാസ്സെടുത്തു. പി ടി എ പ്രസിഡണ്ട് പി സതീഷ് കുമാർ,എസ് …

106 കിലോ കഞ്ചാവ് പിടികൂടി;രണ്ടു പേർ അറസ്റ്റിൽ

മംഗളൂരു; രണ്ട് വാഹനങ്ങളിലായി കടത്തുകയായിരുന്ന 106 കിലോ കഞ്ചാവ് പുത്തൂർ റൂറൽ പൊലീസ്പിടികൂടി. ബെൽത്തങ്ങാടി ചാർമാഡിയിലെ പി.റഫീഖ്(37), അബ്ദുൾ സാദിഖ് (37) എന്നിവരെ അറസ്റ്റ് ചെയ്തു. വാഹനത്തിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്നു പടുവണ്ണൂർ സജൻകടിയിൽ പൊലീസ് നടത്തിയ വാഹന പരിശോധനക്കിടയിൽ റഫീഖ് ഓടിച്ചിരുന്ന കാറിനുള്ളിൽ നിന്നു പ്ലാസ്റ്റിക് കവറിൽ നിറച്ച 100 ഗ്രാം ഭാരമുള്ള കഞ്ചാവ് ഇലകൾ, പൂക്കൾ, വിത്തുകൾ എന്നിവ കണ്ടെത്തി. സാദിഖ് സഞ്ചരിച്ചിരുന്ന ചരക്ക് വാഹനം പരിശോധിച്ചപ്പോൾ 106 കിലോയും 60 ഗ്രാമും …

കുമ്പളയിലെ ടോൾ; ബാധ്യത യാത്രക്കാരുടെ മേൽ അടിച്ചേൽപ്പിക്കുന്നു; കർണാടക ആർ.ടി.സി യുടെ കൊള്ളക്കെതിരെ യൂത്ത് ലീഗ് പ്രക്ഷോഭത്തിലേക്ക്

കാസർകോട്: കുമ്പള ആരിക്കാടിയിൽ നിയമവിരുദ്ധമായി സ്ഥാപിച്ച ടോൾ പ്ലാസയുടെ സാമ്പത്തിക ബാധ്യത സാധാരണക്കാരായ ബസ് യാത്രക്കാരുടെ മേൽ അടിച്ചേൽപ്പിക്കുന്ന കർണാടക ആർടിസിയുടെ നടപടി അങ്ങേയറ്റം അനീതിയാണെന്ന് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. ടോൾ യൂസർ ഫീ എന്ന പേരിൽ ടിക്കറ്റ് നിരക്കിൽ വൻ വർദ്ധനവാണ് കർണ്ണാടക വരുത്തിയിരിക്കുന്നത്. നേരത്തെ 25 രൂപയുണ്ടായിരുന്ന ടിക്കറ്റ് നിരക്ക് പെട്ടെന്ന് 32 രൂപയായി ഉയർത്തി. ഓരോ യാത്രക്കാരനിൽ നിന്നും അധികമായി 7 രൂപ വീതം …

കുളിമുറിയിലെ ബക്കറ്റില്‍ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം

ആലപ്പുഴ: കുളിമുറിയിലെ ബക്കറ്റില്‍ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം. ചെങ്ങന്നൂരില്‍ ചൊവ്വാഴ്ച ഉച്ച കഴിഞ്ഞാണ് അപകടം. ജിന്‍സി- ടോം ദമ്പതികളുടെ മകന്‍ ആക്സ്റ്റണ്‍ പി തോമസാണ് മരിച്ചത്. വീട്ടുകാരുടെ കണ്ണുതെറ്റിയപ്പോള്‍ കുളിമുറിയിലെത്തിയ കുട്ടി ബക്കറ്റിനുള്ളില്‍ വീഴുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. കുഞ്ഞിനെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുളിമുറിയിലെ ബക്കറ്റില്‍ വീണു കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

‘നാണം കെടുത്താന്‍ ശ്രമിച്ചാല്‍ ബലാത്സംഗം ചെയ്ത് ജയിലില്‍ പോകണം’, ഭീരുവിനേപ്പോലെ മരിക്കേണ്ടതില്ല; ദീപകിന്റെ ആത്മഹത്യയില്‍ ബിജെപി സ്ഥാനാര്‍ത്ഥി

തൊടുപുഴ: ബസിലെ ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും തൊടുപുഴ നഗരസഭ അഞ്ചാംവാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്ത അജയ് ഉണ്ണി. ഇത്തരം വീഡിയോ ചിത്രീകരിക്കുന്നതായി തോന്നിയാല്‍ ആ സ്ത്രീകളെ ബലാത്സംഗം ചെയ്ത ശേഷം ആത്മഹത്യ ചെയ്യൂ എന്നാണ് അജയ് ഉണ്ണി ആഹ്വാനം ചെയ്തത്. സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അജയ് ബലാത്സംഗം ചെയ്യാന്‍ ആഹ്വാനം ചെയ്തത്. ഭീരുവിനേപ്പോലെ മരിക്കേണ്ട ആവശ്യമില്ല. അനാവശ്യമായി നാണം …

ടോള്‍ പിരിക്കാന്‍ തുടങ്ങി; ഇനി മംഗളൂരുവിലേക്കുള്ള യാത്രക്കാരുടെ കീശകീറും, കര്‍ണാടക യാത്രാ നിരക്ക് വര്‍ധിപ്പിച്ചു, ഇത് കഴുത്തറുപ്പന്‍ കൊള്ളയെന്ന് യാത്രക്കാര്‍

കാസര്‍കോട്: ആരിക്കാടിയില്‍ ടോള്‍ പിരിവ് ആരംഭിച്ചതോടെ മംഗളൂരുവിലേക്കുള്ള യാത്രക്കാര്‍ക്ക് തിരിച്ചടിയായി ബസ് ചാര്‍ജ് വര്‍ധന. കര്‍ണാടക കെഎസ്.ആര്‍.ടി.സിയാണ് യാത്രാ നിരക്ക് വര്‍ധിപ്പിച്ചത്. കഴിഞ്ഞ ദിവസം മുതലാണ് ഇത് പ്രാബല്യത്തില്‍ വന്നത്. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് നിരക്ക് വര്‍ധിപ്പിച്ചതെന്നും ഇത് കഴുത്തറുപ്പന്‍ കൊള്ളയാണെന്നും യാത്രക്കാര്‍ പറയുന്നു. അതേസമയം കേരള ആ.ര്‍.ടി.സി നിരക്ക് ഇപ്പോള്‍ വര്‍ധിപ്പിച്ചിട്ടില്ല. പിന്നീട് നിരക്ക് വര്‍ധിപ്പിക്കുമെന്നാണ് അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിവരം. കുമ്പളയില്‍ നിന്ന് ഉപ്പളയിലേക്ക് 18 രൂപയുള്ളത് 25 രൂപയാക്കി. കുമ്പളയില്‍ നിന്ന് മംഗളൂരുവിലേക്ക് 67 …

കോലിക്കും രോഹിത്തിനും ‘അടുത്ത പണി’ കൊടുക്കാന്‍ അജിത് അഗാര്‍ക്കറുടെ സെലക്ഷന്‍ കമ്മിറ്റി; കളിക്കാര്‍ക്ക് നല്‍കുന്ന വാര്‍ഷിക കരാറുകള്‍ പൊളിച്ചെഴുതിയേക്കും

മുംബൈ: കളിക്കാര്‍ക്ക് നല്‍കുന്ന വാര്‍ഷിക കേന്ദ്ര കരാര്‍ സമ്പ്രദായത്തില്‍ ബിസിസിഐ വലിയ മാറ്റം വരുത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വിരാട് കോലി, രോഹിത് ശര്‍മ്മ തുടങ്ങിയ മുതിര്‍ന്ന കളിക്കാരെ ബാധിച്ചേക്കാവുന്ന എലൈറ്റ് ഗ്രേഡ് എ+ വിഭാഗം പൂര്‍ണ്ണമായും നിര്‍ത്തലാക്കാന്‍ ഒരുങ്ങുന്നതായുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി മൂന്ന് തലങ്ങളിലുള്ള കരാര്‍ നിര്‍ദ്ദേശം മുന്നോട്ടുവയ്ക്കുന്നതായും അറിയുന്നു. ബിസിസിഐയുടെ സുപ്രീം കൗണ്‍സില്‍ നിര്‍ദേശം അംഗീകരിച്ചാല്‍, സമീപ വര്‍ഷങ്ങളില്‍ കേന്ദ്ര കരാര്‍ ചട്ടക്കൂടില്‍ വരുത്തുന്ന ഏറ്റവും വലിയ മാറ്റങ്ങളിലൊന്നായിരിക്കും …

കാറഡുക്ക ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റിനെയും ജനറല്‍സെക്രട്ടറിയെയും സ്ഥാനങ്ങളില്‍ നിന്ന് നീക്കി

കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രവര്‍ത്തനങ്ങളില്‍ നിസ്സഹരിച്ച കാറഡുക്കയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി. കാറഡുക്ക ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ബി കരുണാകരന്‍ നമ്പ്യാര്‍, ജനറല്‍ സെക്രട്ടറി കെയു അഷ്‌റഫ് എന്നിവരെ തല്‍സ്ഥാനങ്ങളില്‍ നിന്ന് നീക്കിയെന്ന് ഡിസിസി പ്രസിഡന്റ് പികെ ഫൈസല്‍ അറിയിച്ചു. കുമ്പഡാജെ ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളില്‍ വിജയിച്ച സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിസ്സഹരിച്ചതിന്റെ പേരിലാണ് ഇവരെ നീക്കിയതെന്നു അറിയിപ്പില്‍ പറയുന്നു.

ആ സമയത്ത് മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം വരെ ഒഴിവാക്കി; കാരണം വ്യക്തമാക്കി നടി ഭാവന

കൊച്ചി: ഒരു സമയത്ത് മലയാള സിനിമയിലെ മുന്‍നിര നായകന്‍മാരൊപ്പം അഭിനയിക്കുന്നതില്‍ നിന്ന് താന്‍ പിന്‍മാറിയെന്ന വെളിപ്പെടുത്തലുമായി നടി ഭാവന. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഭാവനയുടെ വെളിപ്പെടുത്തല്‍. മമ്മൂട്ടി, ആഷിഖ് അബു, പൃഥ്വിരാജ്, ജയസൂര്യ തുടങ്ങിയവര്‍ക്കൊപ്പം അഭിനയിക്കാനുള്ള അവസരത്തില്‍ നിന്നുമാണ് താന്‍ പിന്‍മാറിയതെന്ന് ഭാവന പറയുന്നു. മലയാള സിനിമയില്‍ നിന്ന് ഇടവേള എടുക്കണമെന്ന് പെട്ടെന്ന് തോന്നി, കന്നഡയിലാണ് താന്‍ സേഫ് എന്ന തോന്നല്‍ വന്നു. ഇതാണ് തന്റെ തീരുമാനത്തിന് പിന്നില്‍. ഇടവേള എന്നത് തന്റെ മാത്രം തീരുമാനമായിരുന്നുവെന്ന് …

വിന്‍ഡോ സീറ്റിനെ ചൊല്ലി തര്‍ക്കം; കുഞ്ഞിന്റെ ഡയപ്പര്‍ ഊരി നിലത്തിട്ട് യുവതി; വന്ദേഭാരത് യാത്രയിലെ ദുരനുഭവം തുറന്നുകാട്ടി യാത്രക്കാരന്റെ കുറിപ്പ്

കൊച്ചി: വന്ദേഭാരത് യാത്രയ്ക്കിടെ കേരളത്തില്‍ വച്ചുണ്ടായ ദുരനുഭവം പങ്കുവച്ച് യാത്രക്കാരന്‍. വിന്‍ഡോ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെയുണ്ടായ സംഭവം സുജില്‍ ചന്ദ്രബോസ് എന്ന യാത്രക്കാരനാണ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പുറംലോകത്തെ അറിയിച്ചത്. കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ഉണ്ടായ സംഭവം ദി ഗ്രേറ്റ് ഇന്ത്യന്‍ മദര്‍ഹുഡ് എന്ന് പറഞ്ഞാണ് സുജില്‍ പുറത്തുവിട്ടത്. സി 11 കോച്ചിലെ 26-27 സീറ്റിലെ യാത്രക്കാരില്‍ നിന്നാണ് ദുരനുഭവം നേരിട്ടതെന്നും സുജില്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു. വിന്‍ഡോ സീറ്റ് ബുക്ക് ചെയ്ത യാത്രക്കാരന്‍ സീറ്റിലിരുന്ന …

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് 40 പവന്‍ സ്വര്‍ണവും ഒന്നരലക്ഷം രൂപയുമായി കടന്നു; വിദേശത്ത് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതി പൊലീസിന്റെ വലയില്‍

തൃശൂര്‍: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് 40 പവന്‍ സ്വര്‍ണവും ഒന്നരലക്ഷം രൂപയുമായി കടന്നു കളഞ്ഞെന്ന പരാതിയില്‍ പ്രതിയെ കയ്യോടെ പിടികൂടി പൊലീസ്. വിയ്യൂര്‍ പടുകാട് സ്വദേശി ഹെന്റി ജോസഫ് (31 ) ആണ് പിടിയിലായത്. സംഭവം നടന്ന് രണ്ട് വര്‍ഷത്തിനുശേഷം വിദേശത്ത് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ ബോംബെ എയര്‍പോര്‍ട്ടില്‍ നിന്ന് പൊലീസ് നാടകീയമായി അറസ്റ്റ് ചെയ്തത്. ചെറുതുരുത്തിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന അന്യ മതസ്ഥയായ പെണ്‍കുട്ടിയെ ആണ് ഇയാള്‍ വഞ്ചിച്ചത്. വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയും …

ഫ്‌ളാഷ് മോബും പ്രചരണ റാലിയുമായി കുമ്പളയില്‍ ലഹരിക്കെതിരെ ബോധവല്‍ക്കരണ പരിപാടി

കാസര്‍കോട്: കേരള സര്‍ക്കാരിന്റെ അഞ്ചാം ഘട്ട നോ ടു ഡ്രഗ്‌സ് ക്യാമ്പയിനിന്റെ ഭാഗമായി കുമ്പളയില്‍ ലഹരിക്കെതിരെ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, കുടുംബശ്രീ മിഷന്‍, ലീഗല്‍ സര്‍വീസ് അതോറിറ്റി, എക്‌സൈസ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി നടന്നത്. എന്‍ഡിപിഎസ് നിയമങ്ങളെ കുറിച്ചുള്ള അവബോധം, രക്തദാനം വ്യായാമം എന്നിവയുടെ പ്രാധാന്യം സംബന്ധിച്ച ഫ്‌ലാഷ് മൊബ്, പ്രചരണ റാലി എന്നിവ പരിപാടിയുടെ ഭാഗമാി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുള്‍ ഖാദര്‍ …

കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഡിജിപിക്കു പരാതി; ജനവിരുദ്ധ നിലപാട് തുടര്‍ന്നാല്‍ തെരുവില്‍ നേരിടുമെന്ന് യൂത്ത് ലീഗ്

കാസര്‍കോട്: പൊതുജനങ്ങളോടും ജനപ്രതിനിധികളോടും മോശമായി പെരുമാറുന്ന കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ഡിജിപിക്ക് പരാതി നല്‍കി.കുമ്പള ടോള്‍ പ്ലാസയില്‍ അനധികൃതമായി യൂസര്‍ഫീ പിരിക്കുന്നതിനെതിരെ നടത്തുന്ന പ്രക്ഷോഭങ്ങളെ ഇന്‍സ്‌പെക്ടര്‍ അക്രമാസക്തമാക്കാന്‍ ശ്രമിക്കുന്നതായും എം.എല്‍.എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളോട് മോശമായി പെരുമാറുന്നതായും യൂത്ത് ലീഗ് ആരോപിച്ചു.പൊലീസ് മാനുവല്‍ പാലിക്കാതെ യൂത്ത് ലീഗ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതിനെ കുറിച്ച് അന്വേഷിക്കാനെത്തിയ മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എ.കെ ആരിഫ്, യൂത്ത്‌ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം …

കൊടക്കാട് പൊള്ളപ്പൊയിലിലെ സിവി നളിനി അന്തരിച്ചു

ചെറുവത്തൂര്‍: കൊടക്കാട് പൊള്ളപ്പൊയിലിലെ ചീയഞ്ചേരി വാഴവളപ്പില്‍ നളിനി (52) അന്തരിച്ചു. പരേതരായ ടി.വി.ചാത്തുക്കുട്ടിയുടെയും സി.വി. കല്യാണിയുടെയും മകളാണ്. ഭര്‍ത്താവ് പി.മധുസൂദനന്‍ (റിട്ട. എസ്.ഐ കാസര്‍കോട്). മക്കള്‍: സാംരംഗ് (ബംഗളൂരു), അദ്വൈത് (ബംഗളൂരു). സഹോദരങ്ങള്‍ സി.വി.ജനാര്‍ദ്ദനന്‍ (കുഞ്ഞിമംഗലം), സി.വി. ലളിത, സി.വി.വത്സല, പരേതരായ സി.വി.കുഞ്ഞപ്പന്‍, സി.വി.ദാമോദരന്‍, സി.വി. ചന്ദ്രമതി. സംസ്‌കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് നീളത്താന്‍പാറ പൊതുശ്മശാനത്തില്‍.

ശുക്രിയ ബസുടമ അബ്ദുള്ള അന്തരിച്ചു; വിട വാങ്ങിയത് നെല്ലിക്കട്ടയിലെ വോളിബോള്‍ രാജകുമാരന്‍

കാസര്‍കോട്: ശുക്രിയ ബസുടമ നെല്ലിക്കാട്, മണ്ഡലിക്കാടിലെ ശുക്രിയ അബ്ദുള്ള (57) അന്തരിച്ചു. സ്വന്തം ഉടമസ്ഥതയിലുള്ള ചിക്കന്‍ഫാമില്‍ വച്ച് ഉണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് നെല്ലിക്കട്ടയിലെ ക്ലിനിക്കില്‍ ഡോക്ടറെ കാണാന്‍ എത്തിയതായിരുന്നു. രക്തസമ്മര്‍ദ്ദം ഉയര്‍ന്ന നിലയില്‍ കാണപ്പെട്ടതിനെ തുടര്‍ന്ന് ഇ.സി.ജി എടുക്കാനുള്ള ഒരുക്കത്തിനിടയില്‍ അന്ത്യം സംഭവിക്കുകയായിരുന്നു.ജില്ലയിലെ അറിയപ്പെടുന്ന വോളിബോള്‍ താരമായിരുന്നു അബ്ദുള്ള. ഇദ്ദേഹത്തിന്റെ ആകസ്മിക വിയോഗം നാടിനെയും വോളിബോള്‍ പ്രേമികളെയും കണ്ണീരിലാഴ്ത്തി.സുരയ്യയാണ് ഭാര്യ. മക്കള്‍: അഷ്‌റീദ്, അന്‍ഷീദ്, അസ്‌നി, അസ്മീന. മരുമക്കള്‍: മിര്‍ഷാദ് (ആലംപാടി), ഷാന. സഹോദരങ്ങള്‍: ഇബ്രാഹിം, …

പകല്‍ ഇലക്ട്രീഷ്യന്‍; രാത്രി മയക്കുമരുന്നു വില്‍പന, യുവാവ് അറസ്റ്റില്‍

പയ്യന്നൂര്‍: മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍. ചവനപ്പുഴ സ്വദേശിയും കാഞ്ഞിരങ്ങാട് വാടക ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ കൊഞ്ഞന്‍മാര്‍വീട്ടില്‍ കെ.വി.സ്വരാജി(30)നെയാണ് തളിപ്പറമ്പ് എസ് ഐ ദിനേശന്‍ കൊതേരിയും ഡാന്‍ സാഫ് സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. തിങ്കളാഴ്ച്ച രാത്രി 10.30 മണിയോടെ വാടക ക്വാര്‍ട്ടേഴ്സില്‍ വച്ചാണ് ഇയാളെ 4.5 ഗ്രാം എം.ഡി.എം.എയും നാല് ഗ്രാം ഹാഷിഷ് ഓയിലുമായി അറസ്റ്റു ചെയ്തത്.ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയാണ് സ്വരാജ്. എന്നാല്‍ അതിനിടയില്‍ തന്നെ ലഹരി ഇടപാടും നടത്തിവരികയായിരുന്നു. ബംഗ്ളൂരുവില്‍ നിന്ന് മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന് വില്‍പ്പന നടത്തുന്നുവെന്ന …

നിതിന്‍ നബീന്‍ പുതിയ ബിജെപി ദേശീയ അധ്യക്ഷന്‍; ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷന് ആശംസ അറിയിച്ച് പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷനായി നിതിന്‍ നബീന്‍ ചുമതലയേറ്റു. എതിരില്ലാതെയാണ് നിധിന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നബീനെ മാലയിട്ട് സ്വീകരിച്ചു. നരേന്ദ്രമോദി, അമിത് ഷാ, ജെ.പി നദ്ദ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. ജെപി നഡ്ഡയുടെ പിന്‍ഗാമിയായാണ് ബിജെപി വര്‍ക്കിങ് പ്രസിഡന്റായിരുന്ന 45 കാരന്‍ പാര്‍ട്ടിയുടെ 12-ാമത് അധ്യക്ഷനായെത്തുന്നത്. ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷന്‍ കൂടിയാണ് നബിന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശ പ്രകാരമാണ് ചര്‍ച്ചകളിലെവിടെയും ഇല്ലാതിരുന്ന നബീന്‍ …

ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലെത്തിയ 14 കാരന്‍ കാണുന്നത് അലമാര കുത്തി തുറക്കുന്ന മോഷ്ടാവിനെ; കുട്ടിയെ കണ്ടതോടെ ക്രൂര മര്‍ദനം; കള്ളനെ കടിച്ച് പരിക്കേല്‍പ്പിച്ച് വളര്‍ത്തുനായ

ചേര്‍ത്തല: മോഷണം തടസ്സപ്പെടുത്തിയ 14 കാരനെ മോഷ്ടാവ് ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. ആലപ്പുഴ പൂച്ചാക്കല്‍ ചുരമന വടക്കേ കൈനിക്കര പരേതനായ ബാബുവിന്റെ മകന്‍ ഫെബിനാണ് (14) മര്‍ദ്ദനമേറ്റത്. തൈക്കാട്ടുശേരി എസ്.എം.എസ്.ജെ ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഫെബിന്‍. അമ്മ ഫിയ ജോലിക്ക് പോയ സമയത്ത് കഴിഞ്ഞദിവസമാണ് സംഭവം. ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ വീട്ടില്‍ അതിക്രമിച്ച് കയറി അലമാര തുറക്കുന്ന കള്ളനെയാണ് ഫെബിന്‍ കാണുന്നത്. ഇതോടെ ബഹളം വച്ച ഫെബിനെ മോഷ്ടാവ് തള്ളിയിട്ടു. പുറത്തേക്ക് ഓടാന്‍ ശ്രമിച്ച …