ദേഹാസ്വാസ്ഥ്യം; വിഎം സുധീരന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ വിഎം സുധീരനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജനുവരി 12 രാത്രി മുതല്‍ അനുഭവപ്പെട്ട ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. എന്നാല്‍ ഇതുവരെ പുരോഗതി കൈവരിക്കാത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റ് ആയിരിക്കുകയാണെന്ന് വി.എം സുധീരന്‍ അറിയിച്ചു.
‘ഈ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ള പൊതു പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നിരിക്കുകയാണെന്ന വിവരം ക്ഷമാപണത്തോടെ അറിയിക്കുന്നു’- വിഎം സുധീരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാസർകോട് എം.ജി. റോഡ് പ്രവേശന കവാടത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം: കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ഇളവ്: സൗജന്യമായി ഭൂമി വിട്ടുനൽകുന്നവർക്ക് ആശ്വാസകരമായ നടപടിയുമായി സർക്കാർ; സഭയിൽ കല്ലട്ര മാഹിൻ എം.എൽ.എയുടെ സബ്മിഷൻ ഫലം കണ്ടു
Scroll to top

You cannot copy content of this page