തളങ്കര പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടുന്നതില്‍ പ്രതിഷേധം ശക്തം; പോസ്റ്റ് ഓഫീസ് സംരക്ഷണ സമിതിയുടെ രാപ്പകല്‍ സത്യാഗ്രഹ സമരം ആരംഭിച്ചു

കാസര്‍കോട്: തളങ്കരയിലെ പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടുന്നതില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി. തളങ്കര പോസ്റ്റ് ഓഫീസ് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കാസര്‍കോട് ഹെഡ് പോസ്‌റ്റോഫീസിന് മുന്നില്‍ രാപ്പകല്‍ സത്യാഗ്രഹ സമരം ആരംഭിച്ചു.
സമരം എന്‍.എ. നെല്ലിക്കുന്ന് എംഎല്‍ എ ഉദ്ഘാടനം ചെയ്തു. യെഹ്യ തളങ്കര അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷാഹിനാ സലീം, വൈസ് ചെയര്‍മാന്‍ കെ.എം.ഹനീഫ, സമര സമിതി കണ്‍വീനര്‍ സിദ്ദീഖ് ചക്കര, കെഎം ബഷീര്‍, ജാഫര്‍ കമാല്‍, കെഎം അബ്ദുല്‍ റഹ്‌മാന്‍, എ അബ്ദുല്‍ റഹ്‌മാന്‍, സഹിര്‍ ആസിഫ്, റഹ്‌മാന്‍ തൊട്ടാന്‍, അമീര്‍ പള്ളിയാന്‍, അര്‍ഷിദ സുബൈര്‍, സാഹിദ യൂസഫ്, യൂനസ് ബാങ്കോട്, പി.എം. അബ്ദുല്‍ റഹ്‌മാന്‍, ഹബീബ്, കെകെ പുറം എന്നിവര്‍ സത്യാഗ്രഹ സമരത്തിന് നേതൃത്വം നല്‍കി. ചൊവ്വാഴ്ച രാവിലെ സത്യാഗ്രഹ സമരം അവസാനിപ്പിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പൂച്ചക്കാട്ട് പ്രവാസിയുടെ വീട്ടിലെ 45 പവന്‍ കവര്‍ച്ച: പിന്നില്‍ കുപ്രസിദ്ധ ക്രിമിനല്‍ സംഘം; കവര്‍ച്ച നടത്തിയത് കൃത്യമായ നിരീക്ഷണത്തിനു പിന്നാലെ, സ്വര്‍ണ്ണം കണ്ടപ്പോള്‍ കൊണ്ടു പോകാന്‍ എടുത്തുവച്ച മിഠായിക്കെട്ട് മറന്നുവച്ചു

You cannot copy content of this page