സംസ്ഥാന സ്‌കൂള്‍ കലോത്സവം: ജില്ലയ്ക്ക് അഭിമാനമായി പെരിയ സ്‌കൂളിലെ എ കെ പാര്‍വതിയും എസ്പി ദേവനന്ദയും

കാസര്‍കോട്: തൃശൂരില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കാസര്‍കോട് ജില്ലയ്ക്ക് അഭിമാനമായി പെരിയ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദേവനന്ദയും പാര്‍വതിയും. ഹയര്‍സെക്കന്‍ഡറി വിഭാഗം ഹിന്ദി, ഇംഗ്ലീഷ് പദ്യം ചൊല്ലലിനാണ് എസ് പി ദേവനന്ദ എ ഗ്രേഡ് നേടിയത്. പ്ലസ് ടു കൊമേഴ്‌സ് വിദ്യാര്‍ത്ഥിനിയായ ദേവനന്ദ കനിയംകുണ്ടിലെ പി സതീശന്‍-എം ദീപ ദമ്പതികളുടെ മകളാണ്. എ കെ പാര്‍വ്വതി ഹിന്ദി പദ്യം ചൊല്ലലിലാണ് എ ഗ്രേഡ് നേടിയത്. പെരിയ, കൃഷ്ണകൃപയിലെ പരേതനായ കൃഷ്ണകുമാര്‍ മാസ്റ്റര്‍-എ അംബിക ദമ്പതികളുടെ മകളായ പാര്‍വതി ഒമ്പതാംതരം വിദ്യാര്‍ഥിനിയാണ്. ഇരു വിദ്യാര്‍ത്ഥികളെയും സ്‌കൂള്‍ അധികൃതര്‍ അഭിനന്ദിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കുഞ്ഞാമിന കൊലക്കേസ് പ്രതികള്‍ 10വര്‍ഷത്തിനു ശേഷം പിടിയില്‍; സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തി ആഭരണങ്ങളുമായി കടന്നു കളഞ്ഞ അമ്മയെയും മകളെയും കുടുക്കിയത് ക്രൈംബ്രാഞ്ച് എസ്പി പി ബാലകൃഷ്ണന്‍ നായരും സംഘവും, പ്രതികൾ കാസര്‍കോട്ടും ഒളിവിൽ കഴിഞ്ഞു

You cannot copy content of this page