നിയമസഭ തെരഞ്ഞെടുപ്പില്‍ സി.പി.എം ന്റെ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികളില്‍ നടി ഭാവനയും? യുവവോട്ടര്‍മാര്‍ക്കിടയിലും സ്ത്രീകള്‍ക്കിടയിലും തരംഗമുണ്ടാക്കാനാകുമെന്ന് നേതാക്കള്‍

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ സി.പി.എം ന്റെ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികളില്‍ നടി ഭാവനയും. ഭാവനയെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ യുവവോട്ടര്‍മാര്‍ക്കിടയിലും സ്ത്രീകള്‍ക്കിടയിലും തരംഗമുണ്ടാക്കാനാകുമെന്നാണ് നേതാക്കളുടെ കണക്കുകൂട്ടല്‍. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ നടിയുമായി ആശയവിനിമയം നടത്താനാണ് നേതൃത്വത്തിന്റെ തീരുമാനം എന്നറിയുന്നു. നടിക്ക് സമ്മതമാണെങ്കില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കും. ഭാവന താല്‍പര്യം പ്രകടിപ്പിക്കുകയാണെങ്കില്‍ സുരക്ഷിതമായ മണ്ഡലം തന്നെ നല്‍കണമെന്നാണ് പാര്‍ട്ടിയിലെ പൊതു ധാരണ. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരുക്കിയ ക്രിസ്മസ് വിരുന്നില്‍ ഭാവന മുഖ്യാതിഥിയായിരുന്നു. വിവിധ സര്‍ക്കാര്‍ പരിപാടികളിലും ഭാവന പങ്കെടുത്തിരുന്നു. സാമൂഹിക …

ഒരുകോടിരൂപ സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് തോക്കു ചൂണ്ടി തട്ടിയെടുത്തു

തളിപ്പറമ്പ്: ഒരു കോടി രൂപ സമ്മാനമായി ലഭിച്ച ലോട്ടറി ടിക്കറ്റ് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തതായി പരാതി. പേരാവൂര്‍ സ്വദേശിയും ലൈറ്റ് ആന്റ് സൗണ്ട് നടത്തിപ്പുകാരനുമായ സാദിഖിന്റെ പരാതിയില്‍ പേരാവൂര്‍ പൊലീസ് കേസെടുത്തു.ഡിസംബര്‍ 30ന് നറുക്കെടുത്ത സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചത് സാദിഖ് എടുത്ത ടിക്കറ്റിനായിരുന്നുവെന്നു പറയുന്നു. ബുധനാഴ്ച രാത്രി സാദിഖ് റോഡിലൂടെ നടന്നു പോകുന്നതിനിടയില്‍ കാറിലെത്തിയ സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം സമ്മാനാര്‍ഹമായ ടിക്കറ്റ് തട്ടിപ്പറിച്ചു കടന്നു കളഞ്ഞയുകയായിരുന്നുവെന്നാണ് പരാതി. പേരാവൂര്‍ പൊലീസ് …

മരിച്ച 103 കാരിയുടെ സംസ്‌കാര ചടങ്ങ് ആരംഭിച്ചു; ചിതയിലേക്ക് എടുക്കാനൊരുങ്ങവെ കാലനക്കം, അന്തിമോപചാരമര്‍പ്പിക്കാനെത്തിയവര്‍ മടങ്ങിയത് പിറന്നാള്‍ കേക്കും കഴിച്ച്

നാഗ്പൂര്‍: 103 വയസുകാരിയുടെ സംസ്‌കാരച്ചടങ്ങിനെത്തിയവര്‍ മടങ്ങിയത് അവരുടെ ജന്മദിന കേക്ക് കഴിച്ച്.മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ജില്ലയിലെ രാംടേക്കിലാണ് സംഭവം. മക്കളും ബന്ധുക്കളും മരണാനന്തര ചടങ്ങ് നടത്തുന്നതിനിടയിലാണ് അവര്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. 103കാരിയായ ഗംഗാഭായി സഖാരെയെ ഇപ്പോള്‍ നാട്ടുകാര്‍ വിളിക്കുന്നത് ജീവിക്കുന്ന അത്ഭുതം എന്നാണ്. തിങ്കളാഴ്ച വൈകീട്ടാണ് ഗംഗാഭായ് മരിച്ചതായി സ്ഥിരീകരിച്ചത്. തുടര്‍ന്ന് ബന്ധുക്കളെ വിവരമറിയിച്ചു. എല്ലാവരും എത്തിയതിനു പിറകെ സംസ്‌കാര ചടങ്ങുകള്‍ തുടങ്ങി. പുതുവസ്ത്രം ധരിപ്പിച്ചു. ശരീരം ചിതയിലേയ്ക്ക് എടുക്കുമ്പോഴാണ് കൊച്ചുമകന്‍ രാകേഷ് സഖാരെ മുത്തശ്ശിയുടെ വിരലുകള്‍ ചലിക്കുന്നതായി …

ആഭ്യന്തര പ്രക്ഷോഭം ആളിപ്പടരുന്നതിനിടെ വ്യോമപാത അടച്ച് ഇറാന്‍; പ്രതിസന്ധിയിലായി ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

ടെഹ്‌റാന്‍: ആഭ്യന്തര പ്രക്ഷോഭം ആളിപ്പടരുന്ന ഇറാനില്‍ വ്യോമപാത അടച്ചതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ പ്രതിസന്ധിലായി. പരമോന്നത നേതാവ് ആയത്തുള്ള ഖമേനിക്കെതിരായ പ്രതിഷേധങ്ങളും അമേരിക്കയുമായുള്ള സംഘര്‍ഷങ്ങളുമാണ് വ്യോമപാത അടച്ചിടാനിടയാക്കിയിട്ടുള്ളത്. ഇതോടെ യൂറോപ്പിലേക്കും പശ്ചിമേഷ്യയിലേക്കുമുള്ള വിമാന സര്‍വീസുകള്‍ താറുമാറായി. വിമാന കമ്പനികള്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്യുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഇറാന്‍ വ്യോമപാത അടച്ചുകൊണ്ടുള്ള നോട്ടീസ് പുറപ്പെടുവിച്ചത്. ജോര്‍ജിയയിലെ ടിബിലിസിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വന്ന ഇന്‍ഡിഗോ വിമാനമാണ് ഇറാന്‍ വ്യോമപാത വഴി ഏറ്റവും ഒടുവില്‍ കടന്നുപോയ വിദേശ വിമാനമെന്ന് …

‘രാഹുലിനെ സ്വകാര്യമായി കാണണമെന്ന് ആവശ്യപ്പെട്ടു; രാത്രിയായാലും കുഴപ്പമില്ല’; മൂന്നാമത്തെ ബലാത്സംഗ കേസില്‍ അതിജീവിതയുടെ ചാറ്റുകള്‍ പുറത്തുവിട്ട് ഫെന്നി നൈനാന്‍

പത്തനംതിട്ട: പാലക്കാട് എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ മൂന്നാമത്തെ ബലാത്സംഗ കേസില്‍ അതിജീവിതയുടെ വാട്‌സ് ആപ്പ് ചാറ്റുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ് നേതാവും രാഹുലിന്റെ സുഹൃത്തുമായ ഫെന്നി നൈനാന്‍. പരാതിക്കാരിയുമായുള്ള വാട്‌സ് ആപ്പ് ചാറ്റ് എന്ന പേരില്‍ സ്‌ക്രീന്‍ ഷോട്ടുകളും ഫെനി ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. രണ്ടുമാസം മുന്‍പും യുവതി താനുമായി സംസാരിച്ചിരുന്നു, അന്നൊന്നും ബലാത്സംഗ പരാതി ഉയര്‍ന്നിട്ടില്ല. രാഹുലിനെ സ്വകാര്യമായി കാണണമെന്ന് യുവതി ആവശ്യപ്പെട്ടപ്പോള്‍ ഓഫീസില്‍ എത്താനാണ് താന്‍ പറഞ്ഞത്. അപ്പോള്‍ ഓഫീസില്‍ എപ്പോഴും പാര്‍ട്ടിക്കാരും …

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മുന്‍ പ്രവാസി അന്തരിച്ചു

കാഞ്ഞങ്ങാട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മുന്‍ പ്രവാസി അന്തരിച്ചു. ആവിക്കല്‍ കടപ്പുറത്തെ അജിത്ത് (32) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് ചികിത്സയ്ക്കിടെ മരിച്ചത്. ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നു. തുടര്‍ന്ന് മൂന്നാഴ്ച മുമ്പാണ് അജിത്ത് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്. മൃതദേഹം വ്യാഴാഴ്ച ഉച്ചയോടെ നാട്ടില്‍ എത്തിച്ച് സംസ്‌കരിക്കും. അജിത്ത് രണ്ടുവര്‍ഷം മുമ്പാണ് നാട്ടില്‍ എത്തിയത്. മത്സ്യത്തൊഴിലാളി കൂടിയായിരുന്നു. അരവിന്ദന്റെയും ഉഷാവതിയുടെയും മകനാണ്. ഭാര്യ: പ്രിയങ്ക. രണ്ട് മക്കളുണ്ട്.

കുംബഡാജെയില്‍ വീട്ടമ്മ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍; കൊലയെന്ന് സംശയം; മുഖത്ത് മാന്തിയ പാടുകള്‍, കഴുത്തിലെ കരിമണി മാല കാണാനില്ല

കാസര്‍കോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുംബഡാജെ ആജിലയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ വീട്ടിനകത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പുഷ്പാവതി(67) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം വീട്ടിലെ കിടപ്പുമുറിയില്‍ കാണപ്പെട്ടത്. മുറിയില്‍ പിടിവലി നടന്നതിന്റെ അടയാളങ്ങളുണ്ട്. മുഖത്ത് നഖം കൊണ്ട് മാന്തിയതിന്റെ പാടുകളും കാണപ്പെട്ടു. വിവരമറിഞ്ഞ് ബദിയടുക്ക പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പുഷ്പാവതിയുടെ കഴുത്തില്‍ നിന്നു കരിമണി മാല കാണാതായതായി സംശയിക്കുന്നു. അതിനാല്‍ മോഷണത്തിനിടയിലാണ് മരണം സംഭവിച്ചതെന്നു സംശയിക്കുന്നു. പെരിയ വില്ലാരംപതിയിലെ സുബൈദ …

അയോന ജീവിക്കും മറ്റുള്ളവരിലൂടെ; വൃക്ക ദാനംചെയ്യും; കണ്ണൂരില്‍നിന്ന് വിമാനത്തില്‍ തിരുവനന്തപുരത്തെത്തിച്ചു

കണ്ണൂര്‍: പയ്യാവൂരില്‍ സ്‌കൂള്‍ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ച അയോന മോണ്‍സണിന്റെ വൃക്ക ദാനം ചെയ്തു. രണ്ട് വൃക്കകളും കരളും കോര്‍ണിയയുമാണ് ദാനം ചെയ്തത്. തലശേരിയിലും കോഴിക്കോട്ടും തിരുവനന്തപുരത്തും ചികിത്സയിലുള്ള നാലുപേര്‍ക്കാണ് അയോനയുടെ അവയവങ്ങള്‍ ദാനം ചെയ്യുന്നത്. അങ്ങനെ നാല് പേരിലൂടെയാണ് അയോന മോണ്‍സണ്‍ ഇനി ജീവിക്കുക.വിമാനത്താവളത്തില്‍നിന്ന് ഗ്രീന്‍ കോറിഡോര്‍ ഒരുക്കിയാണ്ഇന്‍ഡിഗോ വിമാനത്തില്‍അവയവം 11 മണിയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ആഭ്യന്തര വിമാന സര്‍വീസ് ഉപയോഗിച്ചുള്ള ആദ്യ അവയവദാനമാണിത്. കോമേഴ്‌സ്യല്‍ എയര്‍ക്രാഫ്റ്റിലാണ് അവയവം എത്തിച്ചതെന്ന് കെ-സോട്ടോ …

പരിശോധനക്കിടെ എംവിഡി ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമം; സ്‌കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാഹനത്തിനായി അന്വേഷണം ആരംഭിച്ച് പൊലീസ്

മലപ്പുറം: വാഹന പരിശോധനക്കിടെ എംവിഡി ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി അധികൃതര്‍. മലപ്പുറം തിരൂര്‍ പറവണ്ണയില്‍ സ്‌കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ തടയുന്നതിനിടെയാണ് സംഭവം. കാര്‍ പരിശോധിക്കുന്നതിനായി ഉദ്യോഗസ്ഥന്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി കാറിനടുത്തേക്ക് വരുന്നതിനിടെ കാര്‍ മുന്നോട്ട് എടുത്ത് വേഗത്തില്‍ പോവുകയായിരുന്നുവെന്ന് എംവിഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉദ്യോഗസ്ഥന്‍ കാറിന്റെ വശത്തായിരുന്നതിനാലാണ് അപകടത്തില്‍പെടാതെ രക്ഷപ്പെട്ടതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ഡ്രൈവര്‍ സീറ്റിന്റെ സമീപത്ത് ഉദ്യോഗസ്ഥനെത്തിയപ്പോഴാണ് വാഹനം മുന്നോട്ടെടുത്തത്. റോഡിലൂടെ പോവുകയായിരുന്ന യാത്രക്കാരിലൊരാള്‍ എടുത്ത …

കുമ്പള ടോള്‍ പ്ലാസ: എകെഎം അഷ്‌റഫ് എംഎല്‍എയെയും സിപിഎം ഏരിയാ സെക്രട്ടറി സിഎ സുബൈറിനെയും അറസ്റ്റു ചെയ്തു ; സമരപന്തല്‍ പൊലീസ് പൊളിച്ചു നീക്കി

കാസര്‍കോട്: ദേശീയപാതയിലെ കുമ്പള ടോള്‍ പ്ലാസയില്‍ ടോള്‍ പിരിക്കുന്നതിനെതിരെ സമരം നടത്തുന്ന മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫിനെയും സിപിഎംകുമ്പള ഏരിയാ സെക്രട്ടറി സിഎ സുബൈറും ഉള്‍പ്പെടെ 15 വോളം സമരക്കാരെയും പൊലീസ് അറസ്റ്റു ചെയ്തു നീക്കി. എംഎല്‍എയെ കാസർകോട് എ ആര്‍ ക്യാമ്പിലേക്കും സിഎ സുബൈറിനെയും കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് വിപി അബ്ദുല്‍ ഖാദര്‍ ഹാജി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് കാര്‍ളെ, എ.കെ ആരിഫ്, കോണ്‍ഗ്രസ് നേതാവ് ലക്ഷ്മണ പ്രഭു തുടങ്ങിയവരെ കുമ്പള …

കാമുകിയുടെ 26ാം പിറന്നാളിന് സര്‍പ്രൈസ് ഗിഫ്റ്റുമായി കാമുകന്‍; എവിടെ കിട്ടും ഇത്രയും സ്‌നേഹമുള്ള ആളെയെന്ന് സോഷ്യല്‍ മീഡിയ; ദൃശ്യങ്ങള്‍ വൈറല്‍

ബെംഗളൂരു: കാമുകിയുടെ 26ാം പിറന്നാളിന് സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കിയ കാമുകനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കാമുകിമാരുടെ പിറന്നാളിന് അവരെ സന്തോഷിപ്പിക്കാനായി വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കാന്‍ കാമുകന്‍മാര്‍ മത്സരിക്കുമ്പോഴാണ് വേറിട്ട സമ്മാനം നല്‍കി ബെംഗളൂരില്‍ നിന്നുള്ള അവിക് ഭട്ടാചാര്യ എന്ന കാമുകന്‍ ശ്രദ്ധിക്കപ്പെടുന്നത്. കാമുകി സിമ്രാന്റെ 26 -ാം പിറന്നാളിന് 26 കിലോമീറ്റര്‍ ഓടിയാണ് അവിക് തന്റെ സ്‌നേഹം പ്രകടിപ്പിച്ചത്. തന്റെ പിറന്നാള്‍ ദിനത്തില്‍ 26 കിലോമീറ്റര്‍ ഓടണം എന്ന് സിമ്രാന്‍ ആഗ്രഹിച്ചിരുന്നു. ആ ദിവസം അസുഖമായതിനാല്‍ …

കുമ്പള ടോള്‍ഗേറ്റ് പ്രശ്‌നം പാര്‍ലമെന്റില്‍ ഉന്നയിക്കും; ജോസ് കെ. മാണിയുമായി ചര്‍ച്ച നടത്തിയിട്ടില്ല: അടൂര്‍ പ്രകാശ്

കാസര്‍കോട്: ദേശീയ പാതയിലെ കുമ്പള ടോള്‍ പ്ലാസയിലെ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന കേരള യാത്രയുടെ ഉദ്ഘാടന പരിപാടിയുടെ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യാന്‍ കാസര്‍കോട്ടെത്തിയ അദ്ദേഹം ഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ജോസ് കെ മാണിയെ യുഡിഎഫിലേക്ക് എത്തിക്കുന്നതിനു ഒരു തരത്തിലുമുള്ള ചര്‍ച്ചകളും നടത്തിയിട്ടില്ലെന്നു യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ …

പുല്ലൂര്‍, പൊള്ളക്കടയില്‍ കാറിടിച്ച് ഒരാള്‍ മരിച്ചു; കാര്‍ നിര്‍ത്താതെ പോയി

കാസര്‍കോട്: കടയില്‍ നിന്നു സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് നടന്നു പോകുന്നതിനിടയില്‍ ഗൃഹനാഥന്‍ കാറിടിച്ച് മരിച്ചു. പുല്ലൂര്‍-പൊള്ളക്കടയിലെ വി. ചന്ദ്രശേഖരന്‍ (58) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 7.45ന് പുല്ലൂര്‍, പൊള്ളക്കടയിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ചന്ദ്രശേഖരനെ ആദ്യം കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. മംഗ്ളൂരുവിലേക്ക് കൊണ്ടു പോകുന്നതിനിടയില്‍ കുമ്പളയില്‍ എത്തിയപ്പോള്‍ നില അതീവ ഗുരുതരമായി. തുടര്‍ന്ന് കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അപകടത്തിനു ഇടയാക്കിയ കാര്‍ നിര്‍ത്താതെ പോയി. അമ്പലത്തറ പൊലീസ് …

മലമ്പുഴയില്‍ വിദ്യാര്‍ഥിയെ അധ്യാപകന്‍ മദ്യം നല്‍കി പീഡിപ്പിച്ച സംഭവം; പ്രധാനാധ്യാപികയ്ക്ക് സസ്പെന്‍ഷന്‍

പാലക്കാട്: മലമ്പുഴയില്‍ വിദ്യാര്‍ഥിയെ അധ്യാപകന്‍ മദ്യം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ പ്രധാനാധ്യാപികയ്ക്ക് സസ്പെന്‍ഷന്‍. പീഡന വിവരം പൊലീസില്‍ അറിയിക്കുന്നതില്‍ വീഴ്ച പറ്റിയെന്ന കണ്ടെത്തലിന് പിന്നാലെയാണ് നടപടി. സ്‌കൂള്‍ മാനേജരെ അയോഗ്യനാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. പ്രതിയായ അനില്‍ എന്ന അധ്യാപകനെ സര്‍വീസില്‍ നിന്നും പിരിച്ച് വിട്ടേക്കുമെന്ന് പറയുന്നു. പ്രധാന അധ്യാപിക ഉള്‍പ്പെടെയുള്ള സ്‌കൂള്‍ അധികൃതര്‍ക്ക് ഉണ്ടായത് കുറ്റകരമായ വീഴ്ചയാണെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ അറിയിച്ചിരുന്നുവെങ്കില്‍ കൂടുതല്‍ കുട്ടികള്‍ പീഡനത്തിന് ഇരയാകുമായിരുന്നില്ലെന്നു വിദ്യാഭ്യാസ വകുപ്പ് …

ചന്തേരയിലും ആദൂരിലും വെള്ളരിക്കുണ്ടിലും പോക്‌സോ കേസ്; 18 കാരനും 70 കാരനും ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതികളില്‍ കാസര്‍കോട് ജില്ലയില്‍ മൂന്നു പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പ്രതികള്‍ അറസ്റ്റില്‍. 70 വയസ്സുള്ള ഗംഗാധരന്‍ എന്ന ആള്‍ക്കെതിരെയാണ് ആദൂര്‍ പൊലീസ് കേസെടുത്തത്. ഇയാളെ അറസ്റ്റുചെയ്തു. വീട്ടിലെത്തിയ പ്രതി പതിമൂന്നുവയസ്സുള്ള പെണ്‍കുട്ടിയെ ദേഹോപദ്രവം ചെയ്തുവെന്നാണ് പരാതി. 16 വയസ്സുള്ള പെണ്‍കുട്ടിയെ കയറിപ്പിടിച്ചെന്ന പരാതിയിലാണ് വെള്ളരിക്കുണ്ട് പൊലീസ് പോക്‌സോ കേസെടുത്തത്. പെണ്‍കുട്ടിയുടെ ബന്ധുവായ 41കാരനെതിരെയാണ് കേസ്. പ്രതിയെ അറസ്റ്റുചെയ്തു. ഒന്‍പതുവയസ്സുള്ള പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ 18കാരനെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്. …

കുമ്പള ടോള്‍ ബൂത്ത്: ഇന്നലെ രാത്രി നിറുത്തിവച്ച സമരം പുനരാരംഭിച്ചു

കുമ്പള: കുമ്പളയിലെ ടോള്‍ ബൂത്തില്‍ ഇന്നലെ രാത്രിയുണ്ടായ അനിഷ്ട സംഭവങ്ങളെത്തുടര്‍ന്നു താല്‍ക്കാലികമായി നിറുത്തി വച്ച സമരം ഇന്നു രാവിലെ പുനഃരാരംഭിച്ചു.സമരനേതാവ് എ.കെ.എം അഷ്‌റഫ് എംഎല്‍എ, കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് വി.പി അബ്ദുല്‍ ഖാദര്‍ ഹാജി, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് കര്‍ള, പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എകെ ആരിഫ്, കോണ്‍ഗ്രസ് നേതാവ് ലക്ഷ്മണ പ്രഭു എന്നിവരുടെ നേതൃത്വത്തിലാണ് സമരം പുനരാരംഭിച്ചത്. അതേ സമയം തകര്‍ന്ന ടോള്‍ ബൂത്ത് ശൂന്യമാണ്.

കായിക താരങ്ങളായ രണ്ട് വിദ്യാര്‍ത്ഥിനികള്‍ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചനിലയില്‍

കൊല്ലം: സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൊല്ലത്തെ വനിതാ ഹോസ്റ്റലില്‍ രണ്ടു പെണ്‍കുട്ടികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശിനി സാന്ദ്ര (18), തിരുവനന്തപുരം സ്വദേശി വൈഷ്ണവി (16) എന്നിവരാണ് മരിച്ചത്. പത്താം ക്ലാസ് വിദ്യര്‍ഥിനിയായ വൈഷ്ണവി കബഡി താരമാണ്. കഴിഞ്ഞ ദിവസം കല്ലുവാതുക്കലില്‍ നടന്ന മത്സരത്തില്‍ വൈഷ്ണവി വിജയിച്ചിരുന്നു. പ്ലസ്ടു വിദ്യാര്‍ഥിനിയായ സാന്ദ്ര അത്‌ലറ്റിക് താരമാണ്. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവം പുറത്തറിയുന്നത്. ദിവസേനയുള്ള പരിശീലന പരിപാടിയില്‍ ഇരുവരും പങ്കെടുക്കാത്തതിനെ തുടര്‍ന്ന് മറ്റ് വിദ്യാര്‍ഥികള്‍ …

ശബരിമലയിലെ ക്ഷേത്രഭണ്ഡാരത്തില്‍ നിന്ന് വിദേശകറന്‍സികളും സ്വര്‍ണവും വായ്ക്കുള്ളിലാക്കി കടത്തി; രണ്ട് ദേവസ്വം ജീവനക്കാര്‍ അറസ്റ്റില്‍

ശബരിമല: ശബരിമല ക്ഷേത്ര കവര്‍ച്ച വിവാദം രൂക്ഷമായി തുടരുന്നതിനിടെ ക്ഷേത്രഭണ്ഡാരത്തില്‍നിന്ന് വിദേശകറന്‍സികളും സ്വര്‍ണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാരെ പൊലീസ് അറസ്റ്റുചെയ്തു. ആലപ്പുഴ കൊടുപ്പുന്നയിലെ എം.ജി. ഗോപകുമാര്‍ (51), കൈനകരി നാലുപുരയ്കല്‍ സുനില്‍ ജി.നായര്‍(51) എന്നിവരാണ് ദേവസ്വം വിജിലന്‍സിന്റെ അറസ്റ്റിലായത്. ഇവരെ സന്നിധാനം പൊലീസിന് കൈമാറി. രണ്ടുപേരും താത്കാലിക ജീവനക്കാരാണെന്ന് പൊലീസ് പറഞ്ഞു. ജോലികഴിഞ്ഞ് ഇറങ്ങിയപ്പോള്‍ ഇവരുടെ വായ നിറഞ്ഞിരിക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പൊളിഞ്ഞത്. ഗോപകുമാറില്‍നിന്ന് മലേഷ്യന്‍ കറന്‍സിയും സുനിലില്‍നിന്ന് യുറോ, കനേഡിയന്‍, യുഎഇ …