‘രാഹുലിനെ സ്വകാര്യമായി കാണണമെന്ന് ആവശ്യപ്പെട്ടു; രാത്രിയായാലും കുഴപ്പമില്ല’; മൂന്നാമത്തെ ബലാത്സംഗ കേസില്‍ അതിജീവിതയുടെ ചാറ്റുകള്‍ പുറത്തുവിട്ട് ഫെന്നി നൈനാന്‍

പത്തനംതിട്ട: പാലക്കാട് എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ മൂന്നാമത്തെ ബലാത്സംഗ കേസില്‍ അതിജീവിതയുടെ വാട്‌സ് ആപ്പ് ചാറ്റുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ് നേതാവും രാഹുലിന്റെ സുഹൃത്തുമായ ഫെന്നി നൈനാന്‍. പരാതിക്കാരിയുമായുള്ള വാട്‌സ് ആപ്പ് ചാറ്റ് എന്ന പേരില്‍ സ്‌ക്രീന്‍ ഷോട്ടുകളും ഫെനി ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

രണ്ടുമാസം മുന്‍പും യുവതി താനുമായി സംസാരിച്ചിരുന്നു, അന്നൊന്നും ബലാത്സംഗ പരാതി ഉയര്‍ന്നിട്ടില്ല. രാഹുലിനെ സ്വകാര്യമായി കാണണമെന്ന് യുവതി ആവശ്യപ്പെട്ടപ്പോള്‍ ഓഫീസില്‍ എത്താനാണ് താന്‍ പറഞ്ഞത്. അപ്പോള്‍ ഓഫീസില്‍ എപ്പോഴും പാര്‍ട്ടിക്കാരും സ്റ്റാഫും ഒക്കെ ആയത് കൊണ്ട് സ്വകാര്യത ലഭിക്കില്ല, മൂന്ന് നാല് മണിക്കൂര്‍ എങ്കിലും സമയം വേണം രാത്രിയായാലും കുഴപ്പമില്ലെന്നുമാണ് അവര്‍ അറിയിച്ചത്. രാഹുല്‍ എംഎല്‍എയുടെ ഫ്‌ളാറ്റില്‍ കാണാം എന്നും പരാതിക്കാരി പറഞ്ഞു.

ഫ്‌ളാറ്റിലെ അസൗകര്യം പറഞ്ഞപ്പോള്‍ എങ്കില്‍ ഡ്രൈവ് പോകണം എന്നായിരുന്നു മറുപടി. എംഎല്‍എ ബോര്‍ഡ് വച്ച വണ്ടി വേണ്ട താന്‍ വരുന്ന വണ്ടി മതി എന്ന് അവര്‍ പറഞ്ഞതായും ഫെനി പറയുന്നു. 2024ല്‍ മൂന്ന് മണിക്കൂര്‍ ബലാത്സംഗം ചെയ്ത ആളെ 2025 ഒക്ടോബറില്‍ അതേ മൂന്ന് മണിക്കൂര്‍ ഒറ്റയ്ക്ക് കാണണം എന്ന് പറയുന്നതിന്റെ ലോജിക് എന്താണെന്നാണ് ചാറ്റുകള്‍ പുറത്തുവിട്ടുകൊണ്ട് ഫെനി ചോദിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും കോടതിയില്‍ കൊടുക്കാന്‍ കേസ് വാദിക്കുന്ന അഭിഭാഷകന് നല്‍കിയിട്ടുണ്ടെന്നും ഫെനി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page