മരിച്ച 103 കാരിയുടെ സംസ്‌കാര ചടങ്ങ് ആരംഭിച്ചു; ചിതയിലേക്ക് എടുക്കാനൊരുങ്ങവെ കാലനക്കം, അന്തിമോപചാരമര്‍പ്പിക്കാനെത്തിയവര്‍ മടങ്ങിയത് പിറന്നാള്‍ കേക്കും കഴിച്ച്

നാഗ്പൂര്‍: 103 വയസുകാരിയുടെ സംസ്‌കാരച്ചടങ്ങിനെത്തിയവര്‍ മടങ്ങിയത് അവരുടെ ജന്മദിന കേക്ക് കഴിച്ച്.
മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ജില്ലയിലെ രാംടേക്കിലാണ് സംഭവം. മക്കളും ബന്ധുക്കളും മരണാനന്തര ചടങ്ങ് നടത്തുന്നതിനിടയിലാണ് അവര്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. 103കാരിയായ ഗംഗാഭായി സഖാരെയെ ഇപ്പോള്‍ നാട്ടുകാര്‍ വിളിക്കുന്നത് ജീവിക്കുന്ന അത്ഭുതം എന്നാണ്. തിങ്കളാഴ്ച വൈകീട്ടാണ് ഗംഗാഭായ് മരിച്ചതായി സ്ഥിരീകരിച്ചത്. തുടര്‍ന്ന് ബന്ധുക്കളെ വിവരമറിയിച്ചു. എല്ലാവരും എത്തിയതിനു പിറകെ സംസ്‌കാര ചടങ്ങുകള്‍ തുടങ്ങി. പുതുവസ്ത്രം ധരിപ്പിച്ചു. ശരീരം ചിതയിലേയ്ക്ക് എടുക്കുമ്പോഴാണ് കൊച്ചുമകന്‍ രാകേഷ് സഖാരെ മുത്തശ്ശിയുടെ വിരലുകള്‍ ചലിക്കുന്നതായി ശ്രദ്ധിച്ചത്. പിന്നീട് മൂക്കില്‍ നിന്നുള്ള പഞ്ഞി എടുത്തയുടന്‍ ഗംഗാഭായി ശ്വാസമെടുത്തു തുടങ്ങി. പിന്നീട് പുഞ്ചിരിയോടെ അവര്‍ വന്നവരെയെല്ലാം നോക്കി. അതോടെ ദുഖസാന്ദ്രമായിരുന്ന മരണ വീട്ടിലെ എല്ലാവരും സന്തോഷത്തിലായി. അന്ന് ഗംഗാഭായിയുടെ 103 -ാം ജന്മദിനം കൂടി ആയിരുന്നു. പിറന്നാള്‍ ആഘോഷിച്ച് ജന്മദിനത്തിന്റെ കേക്കും കഴിച്ചാണ് സംസ്‌കാര ചടങ്ങിനെത്തിയ ബന്ധുക്കളും നാട്ടുകാരും മടങ്ങിയത്. രണ്ടാം ജന്മം ലഭിച്ചെന്ന് പറഞ്ഞ് ഗംഗാഭായിയെ കാണാന്‍ ഇപ്പോള്‍ മറ്റുനാടുകളില്‍ നിന്നുപോലും ആളുകളെത്തുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page