പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം കീഴൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ; പൂജപ്പുര സെൻട്രൽ ജയിലിൽ അടച്ചു

കാസർകോട്: ജില്ലയിൽ പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം ഒരാൾ കൂടി കരുതൽ തടങ്കലിൽ. കളനാട് കീഴുർ സ്വദേശി പി എം ഷാജഹാൻ(31) ആണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവി ബി വി വിജയ ഭാരത് റെഡ്‌ഡിയുടെ നിർദ്ദേശപ്രകാരം മേൽപറമ്പ് പൊലീസാണ് പ്രതിയെ പിടികൂടിയത്. നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ് യുവാവ്. യുവാവിനെതിരെ കർണാടകയിലെ മംഗളൂരു സെൻട്രൽ സ്റ്റേഷനിലും കുമ്പള , വിദ്യാനഗർ, കാസർകോട്, മേൽപറമ്പ്, ബേക്കൽ എന്നീ സ്റ്റേഷനുകളിലായി 10 മയക്കുമരുന്ന് കേസുകളിൽ നിലവിലുണ്ട്. ഇതോടെ ജില്ലയിൽ പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം പിടിയിലായവരുടെ എണ്ണം 13 ആയി. മേൽപറമ്പ് ഇൻസ്‌പെക്ടർ എൻ പി രാഘവന്റെ നേതൃത്വത്തിൽ എസ് ഐ വി കെ അനീഷ്, ഉദ്യോഗസ്ഥരായ രാജേഷ്, മിതേഷ്‌, അനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ പാർപ്പിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാസർകോട് എം.ജി. റോഡ് പ്രവേശന കവാടത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം: കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ഇളവ്: സൗജന്യമായി ഭൂമി വിട്ടുനൽകുന്നവർക്ക് ആശ്വാസകരമായ നടപടിയുമായി സർക്കാർ; സഭയിൽ കല്ലട്ര മാഹിൻ എം.എൽ.എയുടെ സബ്മിഷൻ ഫലം കണ്ടു
Scroll to top

You cannot copy content of this page