മുസ്ലീം ലീഗ് അംഗം ബിജെപിയെ പിന്തുണച്ച് വോട്ടുചെയ്തു; പൈവളിഗെയില്‍ ബി.ജെ.പിക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി; തോല്‍പ്പിച്ചത് സിപിഎം അംഗത്തെ

കാസര്‍കോട്: പൈവളിഗെയില്‍ മുസ്ലീം ലീഗ് അംഗത്തിന്റെ പിന്തുണയില്‍ ബിജെപിക്ക് വിജയം. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ തിരഞ്ഞെടുപ്പിലും മുസ്ലീം ലീഗ് അംഗം ബിജെപിക്ക് വോട്ട് ചെയ്തു. ലീഗ് വോട്ടിന്റെ കൂടെ പിന്തുണയോടെ ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണായി ബിജെപിയുടെ സുമന ജി ഭട്ട് വിജയിച്ചു. സിപിഎമ്മിന്റെ ദിനേശ്വരി നാഗേഷിനെതിയാണ് സുമന ജി ഭട്ട് വിജയിച്ചത്. മുസ്ലിം ലീഗ് അംഗം മൈമൂനത്തുല്‍ മിസ്‌റിയ ആണ് ബിജെപി അംഗം സുമന ജി ഭട്ടിന് വോട്ട് ചെയ്തത്.
സുമന ഭട്ട് 3 വോട്ടും ദിനേശ്വരി നാഗേഷ് രണ്ടു വോട്ടും നേടി. സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പില്‍ നേരത്തെ 4 യു ഡി എഫ് അംഗങ്ങള്‍ ബി ജെ പിക്ക് വോട്ട് ചെയ്തിരുന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലാണ് 4 യു ഡി എഫ് അംഗങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്തത്. പഞ്ചായത്തിലെ ആകെ 21 അംഗങ്ങളില്‍ യുഡിഎഫിന് 9, എല്‍ഡിഎഫിന് 7, ബിജെപിക്ക് 5 എന്നിങ്ങനെയായിരുന്നു കക്ഷി നില. യുഡിഎഫ് അംഗങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്തതോടെ ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ എല്‍ഡിഎഫിന് ഭൂരിപക്ഷം നഷ്ടമായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കടം കൊടുത്ത പണം തിരികെ ചോദിച്ചതിലുള്ള വിരോധം; മധൂർ കോട്ടക്കണി സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടു പോയി ഇരുമ്പ് വടി കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു, മൂന്നുപേർക്കെതിരെ കേസ്
Scroll to top

You cannot copy content of this page