വീട്ടുകാര്‍ സമ്മതിക്കാത്തതിനാല്‍ രജിസ്റ്റര്‍ വിവാഹത്തിനൊരുങ്ങി; ഇന്ന് വിവാഹം നടക്കാനിരിക്കെ വരന്‍ അപകടത്തില്‍ മരിച്ചു; അപകടം യുവാവ് ഓടിച്ച ബൈക്കും സ്വിഫ്റ്റ് ബസും കൂട്ടിയിടിച്ച്

തിരുവനന്തപുരം: വിവാഹത്തിനു മണിക്കൂറുകള്‍ക്കു മുന്‍പ് വരന് വാഹനാപകടത്തില്‍ ദാരുണാന്ത്യം.
ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാകേഷ് ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് ശ്രീകാര്യത്തു വച്ച് രാകേഷ് ഓടിച്ചിരുന്ന ബൈക്ക് സ്വിഫ്റ്റ് ബസില്‍ ഇടിക്കുകയായിരുന്നു. ബൈക്ക് പൂര്‍ണമായി തകര്‍ന്നു.
കാട്ടായിക്കോണം സ്വദേശിനിയുമായി രാകേഷിന്റെ വിവാഹം തിങ്കളാഴ്ച രാവിലെ നടക്കാനിരിക്കെയാണ് വാഹനാപകടത്തില്‍ മരണം സംഭവിച്ചത്. വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കാത്തതിനാല്‍ രജിസ്റ്റര്‍ വിവാഹത്തിനുള്ള തയാറെടുപ്പിലായിരുന്നു രാകേഷ്. ഇതിനായി ചന്തവിളയില്‍ വീടും വാടകയ്ക്ക് എടുത്തിരുന്നു. ഇതിനായി രാത്രി ബന്ധുവീട്ടില്‍ പോയി തിരിച്ചുവരുമ്പോഴാണ് ബൈക്ക് ബസില്‍ ഇടിച്ചത്. അപകടത്തില്‍ രാകേഷിന്റെ തലയ്ക്കു ഗുരുതരമായി പരിക്കേറ്റുവെന്നു നാട്ടുകാര്‍ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page