തനിക്ക് ആരേയും കാണേണ്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; ജയിലിലെത്തിയ പ്രവര്‍ത്തകര്‍ മടങ്ങി

ആലപ്പുഴ: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ കാണാന്‍ ജയിലിലെത്തിയ പ്രവര്‍ത്തകര്‍ മടങ്ങി. തനിക്ക് ആരെയും കാണേണ്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞതോടെയാണ് പ്രവര്‍ത്തകര്‍ മടങ്ങിയത്. അടൂരില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് എത്തിയത്. നേരത്തെ രണ്ട് ബാലാംത്സംഗ കേസുകളില്‍ നിന്നും അറസ്റ്റിലാവാതെ രക്ഷപ്പെട്ട രാഹുല്‍ മൂന്നാം ബലാത്സംഗക്കേസിലാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. നിലവില്‍ മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലില്‍ ആണ് രാഹുല്‍ കഴിയുന്നത്.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കസ്റ്റഡി അപേക്ഷ ഉച്ചയ്ക്ക് ശേഷം പരിഗണിക്കും. പത്തനംതിട്ട കോടതിയില്‍ നിന്ന് ഫയല്‍ തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ എത്താത്തതിനാല്‍ നടപടി വൈകിയേക്കും. രാഹുലിനെ ഏഴു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് എസ്.ഐ.ടി ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരി ലൈംഗിക അതിക്രമം നേരിട്ട ഹോട്ടലില്‍ പ്രതിയെ എത്തിച്ചു തെളിവെടുപ്പ് നടത്തണം, യുവതിയുടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്തണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അന്വേഷണസംഘം കസ്റ്റഡി അപേക്ഷ നല്‍കിയത്.

കഴിഞ്ഞദിവസം മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയപ്പോള്‍ തന്നെ രാഹുല്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നുവെങ്കിലും വാദം നടത്തേണ്ടെന്ന തീരുമാനത്തിലായിരുന്നു പ്രതിഭാഗം. കസ്റ്റഡി അപേക്ഷയില്‍ അന്തിമ ഉത്തരവ് അറിഞ്ഞതിനുശേഷം മാത്രം ജാമ്യാപേക്ഷയില്‍ വാദം നടത്താനാണ് രാഹുലിന്റെ അഭിഭാഷകര്‍ തീരുമാനിച്ചിരിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page