ഇറച്ചിക്കടയിലെത്തിയ വളര്‍ത്തുനായയെ കുത്തിക്കൊന്നു; കടയുടമ അറസ്റ്റില്‍

ലഖ്‌നൗ: ഇറച്ചിക്കടയിലേക്ക് ഓടിവന്ന വളര്‍ത്തുനായയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കടയുടമ അറസ്റ്റിലായി. വെളളിയാഴ്ച ഉത്തര്‍പ്രദേശിലെ കലാന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. സലീം എന്ന ആളെയാണ് പൊലീസ് അറസ്റ്റുചെയ്തത്. ഭൂപേന്ദ്ര ശര്‍മ എന്ന വ്യക്തിയുടെ വളര്‍ത്തുനായയെ ആണ് ഇറച്ചിക്കടക്കാരനും ജീവനക്കാരനും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ഇറച്ചിവെട്ടുന്ന മൂര്‍ച്ചയേറിയ ആുധം ഉപയോഗിച്ചാണ് നായയെ കുത്തിയത്. ആക്രമണത്തിന് ശേഷം സലീം സംഭവസ്ഥലത്തുനിന്ന് പോയിരുന്നു. കാണാത്തതിനാല്‍ നടത്തിയ അന്വേഷണത്തിലാണ് പരിക്കേറ്റ് ചത്ത നിലയില്‍ നായയെ ഭൂപേന്ദ്ര കണ്ടെത്തിയത്. തുടര്‍ന്ന് ഇയാള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.
മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തിലെ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരെ കേസടുത്തിരിക്കുന്നത്. സലീമിന്റെ കടയിലെ ജീവനക്കാരനായ വസൂവിനെയും പൊലീസ് അറസ്റ്റുചെയ്തിരുന്നു. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
കാര്യങ്കോട് പാലത്തിനു സമീപം റെയിൽപാളത്തിൽ മരം പൊട്ടിവീണു; മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകുന്നു, മംഗളൂരുലേക്കുള്ള പാസഞ്ചർ ട്രെയിനും, മംഗലാപുരം എക്സ്പ്രസും ചെറുവത്തൂരിൽ നിർത്തിയിട്ടു
Scroll to top

You cannot copy content of this page