പെട്രോള്‍ പമ്പിന്റെ ശുചിമുറിയില്‍ കയറി വാതിലടച്ച് ലഹരി ഉപയോഗിച്ച യുവാവിനെ കയ്യോടെ പൊക്കി പൊലീസ്

കൊച്ചി: പെട്രോള്‍ പമ്പിന്റെ ശുചിമുറിയില്‍ കയറി വാതിലടച്ച് ലഹരി ഉപയോഗിച്ച യുവാവ് അറസ്റ്റില്‍.
അരൂക്കുറ്റി മാത്താനത്തെ പ്രഭജിത് (ചന്തു-27) ആണ് അറസ്റ്റിലായത്. അരൂര്‍ തെക്ക് പെട്രോള്‍ പമ്പില്‍ കഴിഞ്ഞദിവസമാണ് സംഭവം. ശുചിമുറിയില്‍ കയറിയ യുവാവ് ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാതായതോടെ പമ്പിലെ ജീവനക്കാര്‍ക്ക് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി തട്ടി വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് വാതില്‍ ചവിട്ടി തുറക്കുകയായിരുന്നു. ഇതോടെ യുവാവ് പുറത്തേക്കോടി.

യുവാവിന് പിന്നാലെ ഓടിയ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇയാളുടെ ബാഗില്‍ നിന്നും 64 നൈട്രാ സെപാം ഗുളികകള്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. അരൂര്‍, പൂച്ചാക്കല്‍ സ്റ്റേഷനുകളില്‍ വധശ്രമം, മയക്കുമരുന്ന് കച്ചവടം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് പ്രഭജിത് എന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page