മകനെ കസ്റ്റഡിയില്‍ എടുക്കാനുള്ള ശ്രമം പിതാവ് തടഞ്ഞു; ബഹളത്തിനിടയില്‍ പ്രതി ഓടിപ്പോയി, കസ്റ്റഡിയിലെടുത്ത സ്‌കൂട്ടറില്‍ എംഡിഎംഎ
കാസര്‍കോട്: മകനെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമം പിതാവ് തടഞ്ഞതായി പരാതി. പിടിവലിക്കിടയില്‍ മകന്‍ രക്ഷപ്പെട്ടു. സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്ത് നടത്തിയ പരിശോധനയില്‍ എംഡിഎംഎ കണ്ടെടുത്തു.മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഉപ്പള ,മുസോടിയില്‍ വ്യാഴാഴ്ച രാത്രി എട്ടു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. മയക്കു മരുന്നുമായി ബന്ധപ്പെട്ട അന്വേഷണത്തിനു മുസോടിയില്‍ എത്തിയതായിരുന്നു ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫ് ടീം അംഗങ്ങളായ ഷൈജുവും ആരിഫും. ഈ സമയത്താണ് മജീദ് എന്നയാള്‍ സ്‌കൂട്ടറുമായി എത്തിയത്. സംശയം തോന്നിയ പൊലീസ് സംഘം സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്താന്‍ …