അമ്പലത്തറയില്‍ വന്‍ കുഴല്‍പ്പണ വേട്ട; സ്‌കൂട്ടറില്‍ കടത്തിയ 11.50 ലക്ഷം രൂപയുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: അമ്പലത്തറ പൊലീസും ബേക്കല്‍ ഡിവൈ എസ് പിയുടെ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയില്‍ 11.50 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി ഒരാള്‍ അറസ്റ്റില്‍. അമ്പലത്തറ, കല്ലാന്തോളിലെ അബ്ബാസി (40)നെയാണ് അറസ്റ്റു ചെയ്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ പാറപ്പള്ളിയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് അബ്ബാസ് പിടിയിലായത്. കെട്ടുകളാക്കി സ്‌കൂട്ടറിന്റെ സീറ്റിനടിയിലാണ് പണം സൂക്ഷിച്ചിരുന്നത്. കൂടുതല്‍ അന്വേഷണം നടന്നുവരുന്നതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം ഇടക്കാലത്ത് നിര്‍ജീവമായിരുന്ന കുഴല്‍പ്പണ ഇടപാട് കാസര്‍കോട് ജില്ലയില്‍ വീണ്ടും സജീവമായതായി പൊലീസിനു സൂചന ലഭിച്ചു. സ്വര്‍ണ്ണത്തിന്റെ വില അനുദിനം കുതിച്ചുയരുന്ന സാഹചര്യത്തിലാണ് കുഴല്‍പ്പണ കടത്തും സജീവമായതെന്നാണ് പൊലീസിനു ലഭിച്ചിട്ടുള്ള സൂചന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പുലരി അരവത്തിന്റെ നാട്ടി മഹോത്സവം ജൂലൈ 5ന്; ശിവാനന്ദ പുത്തിഗെക്കും യമുന കവ്വായിക്കും ജീവനം ജൈവ വൈവിധ്യ സമിതി കുറ്റിക്കോലിനും വിത്താള്‍ പുരസ്‌കാരങ്ങൾ, കെടിഎസ് പനയാല്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഹരിതശ്രീ
Scroll to top

You cannot copy content of this page