ലൈംഗിക അപവാദം: സി പി എം നേതാവ് സുധാകരനെ പാര്‍ട്ടി സസ്പെന്റ് ചെയ്തു

കാസര്‍കോട്: സി പി എം നേതാവ് കാട്ടുകുക്കെയിലെ സുധാകരനെ പാര്‍ട്ടിയില്‍ നിന്നു സസ്പെന്റ് ചെയ്തു.
ലൈംഗിക അപവാദവുമായി ബന്ധപ്പെട്ടാണ് നടപടി. ആരോപണത്തെക്കുറിച്ച് അന്വേഷിക്കുന്നതിനു സുധാകരന്‍ ഉള്‍പ്പെട്ട സി പി എം കുമ്പള ഏരിയ കമ്മിറ്റിയിലെ മൂന്ന് നേതാക്കന്മാരെ ചുമതലപ്പെടുത്തി.
കുമ്പള ഇച്ചിലങ്കോട് എല്‍ പി സ്‌കൂള്‍ അധ്യാപകനാണ് സുധാകരന്‍. എന്മകജെ പഞ്ചായത്ത് മെമ്പറുമാണ്. നേരത്തെ സി പി എം കുമ്പള ഏരിയ സെക്രട്ടറിയായിരുന്നു.
1995 മുതല്‍ ജില്ലയിലെ ഒരു സ്ത്രീയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നെന്നും ഇപ്പോള്‍ പീഡനത്തിനു പുറമെ ഭര്‍ത്താവും മക്കളും അടങ്ങിയ കുടുംബം സുധാകരന്റെ വധഭീഷണി നേരിടുകയാണെന്നും പ്രസ്തുത യുവതി ഡി ജി പിക്കു പരാതി നല്‍കിയിരുന്നു. ഇതു സംബന്ധിച്ചു കാരവല്‍ മീഡിയ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പുലരി അരവത്തിന്റെ നാട്ടി മഹോത്സവം ജൂലൈ 5ന്; ശിവാനന്ദ പുത്തിഗെക്കും യമുന കവ്വായിക്കും ജീവനം ജൈവ വൈവിധ്യ സമിതി കുറ്റിക്കോലിനും വിത്താള്‍ പുരസ്‌കാരങ്ങൾ, കെടിഎസ് പനയാല്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഹരിതശ്രീ
Scroll to top

You cannot copy content of this page