നങ്കൂരമിട്ട ബോട്ടില്‍ ഇരുന്ന് ഫോണ്‍ നോക്കുന്നതിനിടയില്‍ അപകടം; മത്സ്യതൊഴിലാളിയെ കടലില്‍ കാണാതായി

കാസര്‍കോട്: നങ്കൂരമിട്ട ബോട്ടില്‍ മൊബൈല്‍ ഫോണ്‍ നോക്കുന്നതിനിടയില്‍ മത്സ്യതൊഴിലാളിയെ കാണാതായതായി പരാതി. ഉത്തര കര്‍ണ്ണാടക, അങ്കോല, ബവിക്കേരിയിലെ നാഗപ്പ ഗൗഡയുടെ മകന്‍ സന്തോഷ് നാഗപ്പ ഗൗഡ (39)യെ ആണ് കാണാതായത്. സംഭവത്തില്‍ ബോട്ടുടമയുടെ ഭര്‍ത്താവായ എം ചന്ദ്രയുടെ പരാതിയില്‍ തൃക്കരിപ്പൂര്‍ തീരദേശ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ജനുവരി അഞ്ചിനു രാവിലെ കണ്ണൂര്‍, അഴീക്കല്‍ ഹാര്‍ബറില്‍ നിന്നാണ് സാഗര്‍ നിധി-2 എന്ന ബോട്ടില്‍ നാഗപ്പ ഗൗഡയും സംഘവും മത്സ്യബന്ധനത്തിനായി കടലില്‍ പോയത്. ബുധനാഴ്ച രാത്രി ഏഴിമല നേവല്‍ അക്കാദമിക്കു വടക്കുമാറി 3 നോട്ടിക്കല്‍ മൈല്‍ അകലെ നങ്കൂരമിട്ടതായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെ ബോട്ടില്‍ ഇരുന്ന് ഫോണ്‍ നോക്കുന്നതിനിടയില്‍ കടലില്‍ വീണു കാണാതായതായി പരാതിയില്‍ പറയുന്നു. വ്യാഴാഴ്ച വൈകുന്നേരമാണ് ഇതു സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പുലരി അരവത്തിന്റെ നാട്ടി മഹോത്സവം ജൂലൈ 5ന്; ശിവാനന്ദ പുത്തിഗെക്കും യമുന കവ്വായിക്കും ജീവനം ജൈവ വൈവിധ്യ സമിതി കുറ്റിക്കോലിനും വിത്താള്‍ പുരസ്‌കാരങ്ങൾ, കെടിഎസ് പനയാല്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഹരിതശ്രീ
Scroll to top

You cannot copy content of this page