അർജുൻ മോദി അമേരിക്കൻ സോഷ്യൽ സെക്യൂരിറ്റി ഡെപ്യൂട്ടി കമ്മീഷണർ ; ചുമതലയേറ്റു

പി പി ചെറിയാൻ

വാഷിംഗ്‌ടൺ ഡി സി :ഇന്ത്യൻ വംശജനായ അർജുൻ മോദി അമേരിക്കൻ സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷൻ ഡെപ്യൂട്ടി കമ്മീഷണറായി ജനുവരി 5-ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. 2031 ജനുവരി വരെയാണ് അദ്ദേഹത്തിന്റെ കാലാവധി.

ഏകദേശം 50,000 ജീവനക്കാരും 1.5 ട്രില്യൺ ഡോളർ വാർഷിക ബജറ്റുമുള്ള ഈ ഭീമൻ ഏജൻസിയുടെ പ്രവർത്തനങ്ങൾക്ക് ഇനി അർജുൻ മോദി നേതൃത്വം നൽകും. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് അദ്ദേഹം നന്ദി രേഖപ്പെടുത്തി. വെറും 8 ഡോളറുമായി അമേരിക്കയിലെത്തിയ തന്റെ പിതാവിൽ നിന്നാണ് പൊതുസേവനത്തിന്റെ പാഠങ്ങൾ ഉൾക്കൊണ്ടതെന്ന് ചുമതലയേറ്റ ശേഷം അദ്ദേഹം വൈകാരികമായി പ്രതികരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page