പ്രകടനം വിലയിരുത്താന്‍ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി, 17 കാരിയായ ഷൂട്ടിങ് താരത്തെ പീഡിപ്പിച്ചു, ദേശീയ കോച്ചിന് സസ്‌പെന്‍ഷന്‍
ന്യൂഡല്‍ഹി: ഷൂട്ടിങ് താരത്തെ പീഡിപ്പിച്ചെന്ന പരാതിയില്‍ ദേശീയ ഷൂട്ടിങ് പരിശീലകന്‍ അങ്കുഷ് ഭരദ്വാജിനെതിരെ ഹരിയാന പൊലീസ് കേസെടുത്തു. പതിനേഴുകാരിയായ ഷൂട്ടിങ് താരത്തെ ഫരീദാബാദിലെ ഒരു ഹോട്ടലില്‍ വച്ചു പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസെടുത്തത്. താരത്തിന്റെ വീട്ടുകാരാണ് പരാതി നല്‍കിയത്. സംഭവം പുറംലോകമറിഞ്ഞാല്‍ അവളുടെ കരിയര്‍ നശിപ്പിക്കുമെന്നും കുടുംബത്തെ ഇല്ലാതാക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തിയതായി വീട്ടുകാരുടെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുന്നതു ഉള്‍പ്പെടെയുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നു പൊലീസ് വ്യക്തമാക്കി. …