തലശേരിയിലെ കെ. ലതേഷ് വധക്കേസ്: ഒന്ന് മുതല്‍ ഏഴ് വരെ പ്രതികള്‍ക്ക് ജീവപര്യന്തം

കണ്ണൂര്‍: തലശേരിയിലെ കെ. ലതേഷ് വധക്കേസില്‍ ഒന്ന് മുതല്‍ ഏഴ് വരെ പ്രതികള്‍ക്ക് ജീവപര്യന്തം. 1,40,000 പിഴയും തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചു. ഒന്ന് മുതല്‍ ഏഴ് വരെ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു. കേസില്‍ 9, 10, 11 പ്രതികളെ വെറുതെ വിട്ടു. എട്ടാം പ്രതി വിചാരണക്കിടെ മരിച്ചിരുന്നു. തലായി പൊക്കായി ഹൗസില്‍ പി സുമിത്ത് (കുട്ടന്‍38), കൊമ്മല്‍ വയല്‍ വിശ്വവസന്തത്തില്‍ കെ കെ പ്രജീഷ്ബാബു (പ്രജീഷ്46), തലായി ബംഗാളി ഹൗസില്‍ ബി നിധിന്‍ (നിധു37), പുലിക്കൂല്‍ ഹൗസില്‍ കെ സനല്‍ എന്ന ഇട്ടു (37), പാറേമ്മല്‍ ഹൗസില്‍ സ്മിജോഷ് എന്ന തട്ടിക്കുട്ടന്‍ (42), കുനിയില്‍ ഹൗസില്‍ സജീഷ് എന്ന ജിഷു (37), പഴയമഠത്തില്‍ വി ജയേഷ് (39) എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
സിപിഎം ലോക്കല്‍ സെക്രട്ടറിയായിരുന്ന ലതേഷ് 2008 ലാണ് കൊല്ലപ്പെട്ടത്. ഡിസംബര്‍ 31 ന് ബോംബ് എറിഞ്ഞ് ഭീതി പരത്തിയ ശേഷം ലതേഷിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തായ മോഹന്‍ലാലിനെ (ലാലു) വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page