പാലത്തിന് ബലക്ഷയം; ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം ബീഹാറിലേക്ക് കൊണ്ടുപോകവേ ചെക്ക്പോസ്റ്റില്‍ കുടുങ്ങി, സ്ഥലത്തേക്ക് ഭക്തരുടെ ഒഴുക്ക്

പട്‌ന: തമിഴ്നാട്ടിലെ മഹാബലിപുരത്ത് നിന്ന് ബിഹാറിലെ ക്ഷേത്രത്തിലേക്കു കൊണ്ടുപോകവേ ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം വഴിയിൽ കുടുങ്ങി. ബിഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയില്‍ എത്തിയെങ്കിലും പാലം കടക്കാനാവാതെ കുടുങ്ങുകയായിരുന്നു.അപകടാവസ്ഥയിലുള്ള പഴയ പാലത്തിലൂടെ മുന്നോട്ട് പോകാനാവാത്ത സ്ഥിതിയാണ് നിലവിലുള്ളത്. പാലത്തിന് ഭാരം താങ്ങാനുള്ള ശേഷിയെക്കുറിച്ചും സുരക്ഷയെക്കുറിച്ചും എഞ്ചിനിയര്‍മാര്‍ ആശങ്ക പങ്കുവെച്ചതോടെയാണ് യാത്ര വഴിമുട്ടിയത്. എസ്പി അവധേഷ് ദീക്ഷിത് എന്നിവരുടെ നേതൃത്വത്തിലുള്ള ജില്ലാ ഉദ്യോഗസ്ഥര്‍ പാലം പരിശോധിച്ചു. പലയിടത്തും വിള്ളലുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ബാലത്തി ചെക്‌പോസ്റ്റിനടുത്ത് ശിവലിംഗം വഹിച്ചുകൊണ്ടുള്ള വാഹനം നിര്‍ത്തിയിട്ടതോടെ ഒട്ടേറെ ഭക്തരാണ് ശിവലിംഗം കാണാനും തൊഴാനുമായി എത്തിച്ചേര്‍ന്നത്. പ്രദേശത്ത് ക്രമസമാധാന പാലനത്തിനും റോഡുകളിലെ തിരക്ക് ഒഴിവാക്കുന്നതിനും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. മഹാബലിപുരത്തുനിന്ന് കിഴക്കന്‍ ചമ്പാരനിലെ വിരാട് രാമായണ ക്ഷേത്രത്തിലേക്കാണ് വിഗ്രഹം എത്തിക്കാനിരിക്കുന്നത്. 2025 നവംബര്‍ അവസാനത്തോടെയാണ് ഏകദേശം 210 മെട്രിക് ടണ്‍ ഭാരമുള്ള കരിങ്കല്ലില്‍ കൊത്തിയെടുത്ത ശിവലിംഗവുമായി മഹാബലിപുരത്ത് നിന്ന് ബിഹാറിലെ കിഴക്കന്‍ ചമ്പാരനില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വിരാട് രാമായണ ക്ഷേത്രത്തിലേക്ക് യാത്ര ആരംഭിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലൂടെയാണ് യാത്ര കടന്ന് പോകുന്നത്. വഴിയിലുടനീളം ഭക്തര്‍ നിരനിരയായി നിന്ന് മന്ത്രോച്ചാരണങ്ങളും പൂജകളും നടത്തിയാണ് വിഗ്രഹത്തെ സ്വാഗതംചെയ്യുന്നത്. ജനുവരി മധ്യത്തോടെയാണ് ക്ഷേത്രത്തിൽ വിശുദ്ധ പ്രതിഷ്ഠാചടങ്ങുകൾ നിശ്ചയിച്ചിട്ടുള്ളത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വീട്ടിലെത്തിയ ആണ്‍സുഹൃത്തിനെയും യുവതിയെയും ചേര്‍ത്തുനിര്‍ത്തി ഫോട്ടോയെടുത്തു; ഭീഷണിപ്പെടുത്തി 5 ലക്ഷം ആവശ്യപ്പെട്ടു, സദാചാര പൊലീസ് ചമഞ്ഞ 5 യുവാക്കളെ പൊലീസ് തന്ത്രപരമായി പിടികൂടി
ട്രെയിന്‍ യാത്രക്കിടെ ബംഗളൂരുവില്‍ വച്ച് ലാപ്‌ടോപ്പ് അടങ്ങിയ ബാഗ് നഷ്ടമായി; കണ്ടെത്താന്‍ സഹായിച്ച കാസര്‍കോട് റെയില്‍വേ പൊലീസിന് നന്ദിയറിയിച്ച് യുവാവിന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ്
Scroll to top

You cannot copy content of this page