പമ്പ: ഹൃദയാഘാതത്തെ തുടർന്ന് ശബരിമലയിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. മൂവാറ്റുപുഴ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ജയൻ കെ കെ ആണ് മരിച്ചത്. ശബരിമലയിൽ വടക്കേ നട ഭാഗത്തെ ഡ്യൂട്ടിയിൽ ആയിരുന്നു. തിങ്കളാഴ്ച രാത്രി നടന്നുപോകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. സന്നിധാനത്തെ ആശുപത്രിയിൽ നിന്ന് ജയനെ പമ്പയിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ പമ്പയിലേയ്ക്കുള്ള യാത്രക്കിടെ ചൊവ്വാഴ്ച പുലർച്ചെ 12.44 ജയൻ മരിക്കുകയായിരുന്നു. കോതമംഗലും കുട്ടമ്പുഴ സ്വദേശിയാണ്. രാവിലെ മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് വിവരം.







