സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ ഗൈഡ് വയര്‍ നെഞ്ചില്‍ കുടുങ്ങിയ സംഭവം; ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുമയ്യ കോടതിയിലേക്ക്

തിരുവനന്തപുരം: ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ ഗൈഡ് വയര്‍ നെഞ്ചില്‍ കുടുങ്ങിയ സംഭവത്തില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇരയായ സുമയ്യ കോടതിയെ സമീപിക്കുന്നു. വഞ്ചിയൂര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ചൊവ്വാഴ്ച സര്‍ക്കാരിനെതിരെ കേസ് ഫയല്‍ ചെയ്യുമെന്ന് ഇവര്‍ പറഞ്ഞു. വഞ്ചിയൂര്‍ പെര്‍മെനന്റ് ലോക് അദാലത്തിലാണ് കേസ് ഫയല്‍ ചെയ്യുക.

വീഴ്ച സമ്മതിച്ചതല്ലാതെ ആരോഗ്യ മന്ത്രിയുടെ ഭാഗത്ത് നിന്ന് ഒരു ഇടപെടലും ഉണ്ടായിട്ടില്ല. താന്‍ ഇപ്പോഴും ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് സുമയ്യ പറഞ്ഞു. 2023 മാര്‍ച്ച് 22ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഡോ. രാജീവ് കുമാറിന്റെ യൂണിറ്റില്‍ നടത്തിയ ശസ്ത്രക്രിയക്കിടെയാണ് സുമയ്യയുടെ നെഞ്ചില്‍ വയറ് കുടുങ്ങിയത്.

ശസ്ത്രക്രിയക്കിടയില്‍ നെഞ്ചില്‍ കുടുങ്ങിയ 50 സെന്റിമീറ്റര്‍ നീളമുള്ള ഗൈഡ് വയര്‍ പുറത്ത് എടുക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നുവത്രേ. ഗൈഡ് വയറിന്റെ ഭാഗങ്ങള്‍ ഞരമ്പുമായി ഒട്ടിച്ചേര്‍ന്ന നിലയിലാണ് ശരീരത്തിലുള്ളതെന്നും അതുമൂലം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നുമായിരുന്നു ഡോക്ടര്‍മാരുടെ ഉപദേശമത്രേ. എന്നാല്‍ അക്കാര്യത്തില്‍ ആശങ്കയുണ്ടെന്ന് സുമയ്യയുടെ കുടുംബവും പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page