ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നു 80,000 രൂപ വിലയുള്ള കളിപ്പാട്ടം മോഷ്ടിച്ചത് ആര്? പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍, 16കാരന്‍ പിടിയില്‍

കണ്ണൂര്‍: മാളുകളില്‍ നിന്നു വിലപിടിപ്പുള്ള കളിപ്പാട്ടങ്ങള്‍ കവര്‍ച്ച പോയ സംഭവങ്ങള്‍ക്ക് ഒടുവില്‍ തുമ്പായി. സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ച് 16കാരനെ പിടികൂടി. മമ്പറം സ്വദേശിയായ 16കാരനെ കൂത്തുപറമ്പ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.സി സഞ്ജയ്കുമാര്‍, എസ്‌ഐ വിപിന്‍ എന്നിവരാണ് അറസ്റ്റു ചെയ്തത്.
കൂത്തുപറമ്പിലെ നാബ് മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നു 80,000 രൂപ വില വരുന്ന ‘ഫയര്‍ സ്റ്റേഷന്‍’ എന്ന കളിപ്പാട്ടവും 20,000 രൂപ വിലയുള്ള അനുബന്ധ സാധനങ്ങളും കവര്‍ച്ച പോയ കേസിലാണ് അറസ്റ്റ്.
സെപ്തംബര്‍ മാസത്തിലാണ് കവര്‍ച്ച നടന്നത്. കടയുടമ നടത്തിയ പരിശോധനയില്‍ കുട്ടി മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. പൊലീസില്‍ പരാതി നല്‍കിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഇതിനിടയില്‍ തലശ്ശേരി, കണ്ണൂര്‍ ടൗണുകളിലെ കളിപ്പാട്ട ഷോപ്പുകളില്‍ സമാനരീതിയില്‍ കളിപ്പാട്ടങ്ങള്‍ മോഷണം പോയതായി പരാതിയുണ്ടായി. പ്രസ്തുത കടകളില്‍ പൊലീസ് സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കുത്തുപറമ്പ് മാളില്‍ നിന്നു ലഭിച്ച കൗമാരക്കാരന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കുട്ടി മോഷ്ടാവ് പിടിയിലായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page