കുടുംബാംഗങ്ങളുമായി വീട്ടുമുറ്റത്ത് സംസാരിച്ചിരിക്കെ 19കാരി കുഴഞ്ഞുവീണ് മരിച്ചു; അപ്രതീക്ഷിത മരണത്തില്‍ നടുങ്ങി ബന്ധുക്കള്‍

മലപ്പുറം: വീട്ടുമുറ്റത്ത് കുടുംബാംഗങ്ങളുമായി സംസാരിച്ചിരിക്കെ 19കാരി കുഴഞ്ഞുവീണ് മരിച്ചു. നിലമ്പൂര്‍ വഴിക്കടവ് കെട്ടുങ്ങല്‍ മഞ്ഞക്കണ്ടന്‍ ജാഫര്‍ഖാന്റെ മകള്‍ രിഫാദിയയാണ് മരിച്ചത്. ഭക്ഷണം കഴിച്ച്് ബന്ധുക്കളുമായി സംസാരിക്കുകയായിരുന്നു രിഫാദിയ. കസേരയില്‍ ഇരിക്കുകയായിരുന്ന രിഫാദിയ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നൂര്‍ജഹാനാണ് രിഫാദിയയുടെ മാതാവ്. സഹോദരി റിസ്വാന. രിഫാദിയയുടെ അപ്രതീക്ഷിത മരണത്തിന്റെ നടുക്കത്തിലാണ് ബന്ധുക്കളും നാട്ടുകാരും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page