പാലക്കാട്: മലമ്പുഴയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മദ്യം നല്‍കി പീഡിപ്പിച്ച അധ്യാപകന്‍ പിടിയില്‍. യുപി സ്‌കൂള്‍ അധ്യാപകനായ അനിലാണ് അറസ്റ്റിലായത്. നവംബര്‍ 29 നാണ് സംഭവം നടന്നത്. സ്പെഷ്യല്‍ ബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അധ്യാപകന്‍ പിടിയിലായത്.
എസ്സി വിഭാഗത്തില്‍പെട്ട കുട്ടിയെ ക്വാര്‍ട്ടേഴ്‌സില്‍ വച്ച് മദ്യം നല്‍കിയശേഷം പ്രതി പീഡനത്തിന് ഇരയാക്കുകയായിരുന്നു. കുട്ടി ഇക്കാര്യം സുഹൃത്തുക്കളോട് പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തുവന്നത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.







