തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ ബൈക്ക് പാര്‍ക്കിങ് ഏരിയയിൽ വൻ തീപിടിത്തം; 200 ലധികം ബൈക്കുകൾ കത്തിനശിച്ചു

തൃശൂര്‍: റെയില്‍വേ സ്റ്റേഷന്‍ ബൈക്ക് പാര്‍ക്കിങ് ഏരിയയിൽ വൻ തീപിടിത്തം. 200 ലധികം ബൈക്കുകളും കത്തിനശിച്ചു. ഞായറാഴ്ച രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം. ആദ്യം രണ്ട് ബൈക്കുകൾക്ക് തീപിടിക്കുകയും പിന്നീട് അത് പടരുകയായിരുന്നെന്നുമാണ് വിവരങ്ങൾ. രണ്ടാം ഗേറ്റിലെ ടിക്കറ്റ് കൗണ്ടറും പൂർണമായും കത്തി നശിച്ചു. നിർത്തിയിട്ടിരുന്ന എൻജിനും കത്തി. എൻജിൻ തീപിടുത്തം ഉണ്ടായ സ്ഥലത്തുനിന്നും മാറ്റി. അ​ഗ്നിരക്ഷാ സേന സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. ഏകദേശം 600 ബെെക്കുകൾ പാർക്ക് ചെയ്തിരുന്നതായാണ് വിവരം. പ്ലാറ്റ് ഫോം രണ്ടിന്‍റെ പാർക്കിംഗിലാണ് തീപിടിത്തം. മൂന്ന് യൂനിറ്റ് അഗ്നിരക്ഷാസേന സംഘം സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. അതേസമയം, തീപിടിത്ത കാരണം വ്യക്തമല്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page