ശബരിമലയില്‍ പ്രഭാമണ്ഡലത്തിലെ സ്വര്‍ണ്ണവും കൊള്ളയടിച്ചു; കോടതി പറഞ്ഞില്ലെങ്കില്‍ തങ്ക വിഗ്രഹവും അടിച്ചു മാറ്റിയേനെയെന്ന് വി.ഡി സതീശന്‍

പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണ്ണ കൊള്ളയുടെ വ്യാപ്തി കൂടുന്നു. പ്രഭാമണ്ഡലത്തില്‍ നിന്നും ശിവ, വ്യാളി രൂപങ്ങളില്‍ നിന്നും സ്വര്‍ണ്ണം കൊള്ളയടിച്ചതായി ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഈ സ്വര്‍ണ്ണം കര്‍ണ്ണാടകയിലെ ജ്വല്ലറിയില്‍ വില്‍പ്പന നടത്തിയ നിലയില്‍ കണ്ടെത്തി. പ്രസ്തുത സ്വര്‍ണ്ണം കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേക്ക് പരിശോധനക്ക് അയച്ചതായാണ് വിവരം.
ഹൈക്കോടതി ഇടപെട്ടിരുന്നില്ലെങ്കില്‍ ശബരിമല അയ്യപ്പന്റെ തങ്കവിഗ്രഹം തന്നെ അടിച്ചുമാറ്റി കൊണ്ടു പോകുമായിരുന്നുവെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചു. ഘട്ടം ഘട്ടങ്ങളിലായാണ് സ്വര്‍ണ്ണം കടത്തിക്കൊണ്ടു പോയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page