യാത്രക്കാര്‍ മദ്യപിച്ച് ട്രെയിനില്‍ കയറി അക്രമമുണ്ടാക്കുന്നു; ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടണമെന്ന ആവശ്യവുമായി റെയില്‍വേ

തിരുവനന്തപുരം: യാത്രക്കാര്‍ മദ്യപിച്ച് ട്രെയിനില്‍ കയറി അക്രമമുണ്ടാക്കുന്നത് പതിവായതോടെ വിചിത്ര ആവശ്യവുമായി റെയില്‍വേ രംഗത്തെത്തി. ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടണമെന്നാണ് റെയില്‍വേയുടെ
ആവശ്യം. റെയില്‍വേയുടെ തിരുവനന്തപുരം ഡിവിഷനില്‍ നിന്നും ഇതുസംബന്ധിച്ച് ബെവ്‌കോയ്ക്ക് കത്തുനല്‍കി. സ്റ്റേഷനുകളുടെ 500 മീറ്റര്‍ ദൂരപരിധിയില്‍ നിന്നു ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ മാറ്റണമെന്നാണ് റെയില്‍വേയുടെ ആവശ്യം.

നവംബര്‍ രണ്ടിന് വര്‍ക്കലയില്‍ കേരള എക്‌സ്പ്രസിലെ ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ നിന്ന് പെണ്‍കുട്ടിയെ തള്ളിയിട്ട സംഭവം ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു നടപടി ആവശ്യപ്പെട്ട് റെയില്‍വേ കത്ത് നല്‍കിയിരിക്കുന്നത്. പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുകയാണ്.

ഈ സംഭവത്തില്‍ പ്രതിയായ യാത്രക്കാരന്‍ കോട്ടയത്തുനിന്ന് മദ്യപിച്ചാണ് ട്രെയിനില്‍ കയറിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. റെയില്‍വേ സ്റ്റേഷന് സമീപം ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് മദ്യപരായ യാത്രക്കാരെ അവിടേക്ക് ആകര്‍ഷിക്കുകയും മദ്യപിക്കാന്‍ പ്രേരണ നല്‍കുകയും ചെയ്യുമെന്നാണ് റെയില്‍വെ പറയുന്നത്. ഇത്തരം സാഹചര്യങ്ങള്‍ ഇല്ലാതാക്കണമെങ്കില്‍ ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടണമെന്നും റെയില്‍വേ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page