പുതുവര്‍ഷത്തില്‍ സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി; ഐജി -ഡിഐജി റാങ്കുകളില്‍ മാറ്റം

തിരുവനന്തപുരം: പുതുവര്‍ഷത്തില്‍ സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി. ഐജി -ഡിഐജി റാങ്കുകളില്‍ മാറ്റം വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. ആര്‍.നിശാന്തിനി, അജിതാ ബീഗം, സതീഷ് ബിനോ, പുട്ട വിമലാദിത്യ, രാഹുല്‍ ആര്‍.നായര്‍ എന്നിവര്‍ക്ക് ഐജിയായി സ്ഥാനകയറ്റം കിട്ടി. ആര്‍. നിശാന്തിനി പൊലീസ് ആസ്ഥാന ഐജിയാകും.

തിരുവനന്തപുരം കമ്മീഷണര്‍ തോംസണ്‍ ജോസിനെ വിജിലന്‍സ് ഡിഐജിയായി നിയമിച്ചു. കെ. കാര്‍ത്തിക്കാണ് പുതിയ തിരുവനന്തപുരം കമ്മീഷണര്‍. അജീതാ ബീഗം ക്രൈംബ്രാഞ്ചിലും സതീഷ് ബിനോ ആംഡ് പൊലീസ് ബറ്റാലിയന്‍ ഐജിയുമാകും. തിരുവനന്തപുരം ക്രൈംസ് ഒന്ന് ഐജി, സോഷ്യല്‍ പോളിസിങ് ഡയറക്ടറേറ്റ് എന്നീ തസ്തികകളുടെ പൂര്‍ണ്ണ അധിക ചുമതലയും എസ് അജീത ബീഗത്തിന് നല്‍കി. ഐജിയായി സ്ഥാന കയറ്റം ലഭിക്കുന്ന കൊച്ചി കമ്മീഷണര്‍ പുട്ട വിമലാദിത്യക്ക് ഇന്റലിജന്‍സിലാണ് നിയമനം.

ദക്ഷിണമേഖല ഐജിയായി സ്പര്‍ജന്‍കുമാറിനെ നിയമിച്ചു. നിലവിലെ ഐജി ശ്യാം സുന്ദറിനെയും ഇന്റലിജന്‍സിലേക്ക് മാറ്റി. കൊച്ചി കമ്മീഷണറും എറണാകുളം റെയ്ഞ്ച് ഡിഐജിയുമായി ഹരിശങ്കറിനെ നിയമിച്ചു. ഡോ.അരുള്‍ ബി. കൃഷ്ണയാണ് തൃശൂര്‍ റെയ്ഞ്ച് ഡിഐജി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page