അറിഞ്ഞത് ചാനലിലൂടെ; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്.ഐ.ടി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടില്ലെന്ന് അടൂര്‍ പ്രകാശ്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്.ഐ.ടി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ഇക്കാര്യം താനറിഞ്ഞത് ചാനലിലൂടെയാണെന്നും വാര്‍ത്ത തെറ്റാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോപണത്തിന് പിന്നില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ശശിയാണെന്ന് അടൂര്‍ പ്രകാശ് ആരോപിച്ചു. ചോദ്യം ചെയ്യാന്‍ വിളിച്ചാല്‍ ഹാജരാകുമെന്നും തനിക്ക് ഭയമില്ലെന്നും കണ്‍വീനര്‍ പറഞ്ഞു. സോണിയ ഗാന്ധിയെ കാണാന്‍ താന്‍ അപ്പോയിന്‍മെന്റ് എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൊള്ളക്കാരനാണെന്ന് അറിഞ്ഞുകൊണ്ടല്ല പോറ്റിയെ കണ്ടത്. ശബരിമല അന്നദാനത്തിന് ക്ഷണിച്ചപ്പോള്‍ പോയെന്നുമാത്രം. ബാക്കി കാര്യങ്ങള്‍ എസ്.ഐ.ടി വിളിപ്പിക്കുമ്പോള്‍ ഉറപ്പായും മാധ്യമങ്ങളെ അറിയിക്കും എന്നും എവിടെയും ഒളിച്ചോടി പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page