പാലക്കാട്: യുവാവിനെ വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കൊള്ള പലിശ ഇടപാടുകാരായ രണ്ടുപേരെ അറസ്റ്റ് ചെയ്തു. എലപ്പുള്ളി ഒകരപള്ളത്തെ ശ്രീകേഷ്, ആലാമരത്തെ ഗിരീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒകരപള്ളത്തെ വിപിനെയാണ് ഇവർ കെട്ടിയിട്ട് മർദിച്ചത്. കഴിഞ്ഞ 17 നായിരുന്നു അക്രമം. വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തെ തുടർന്ന് ഛത്തീസ്ഗഡ് സ്വദേശി രാം നാരായണൻ കൊല്ലപ്പെട്ട ദിവസം തന്നെയാണ് അതിനടുത്ത് തന്നെ ഈ അക്രമം ഉണ്ടായത്. വട്ടിപ്പലിശക്ക് വാങ്ങിയ പണം സംബന്ധിച്ച തർക്കമാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു. എന്നാൽ വിപിൻ ഇക്കാര്യം പരാതിപ്പെട്ടിരുന്നില്ല. തുടർന്ന് അക്രമ ദൃശ്യം പ്രചരിച്ചതോടെ പൊലീസ് സ്വയം കേസെടുക്കുകയായിരുന്നു. അതിനുശേഷം വിപിനും പരാതി നൽകിയിട്ടുണ്ട്.







