കുടുംബ വീട്ടിൽ നിന്ന് പള്ളിയിൽ നിസ്കരിക്കാൻ പോയ പണ്ഡിതൻ വാഹനമിടിച്ച് മരിച്ചു

കുമ്പള: കർണ്ണാടക ഉപ്പിനങ്ങാടി ആത്തൂരിലെ കുടുംബവീട്ടിലെ പരിപാടിക്ക് പോയ പണ്ഡിതൻ പള്ളിയിൽ നിസ്കരിക്കാൻ പോകവെ വാഹനമിടിച്ച് മരിച്ചു. കട്ടത്തടുക്ക മുഹിമ്മാത്ത് നഗറിൽ താമസിച്ച് വരുന്ന അബ്ദുൽ ഖാദർ സഖാഫി (54) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് ഇദ്ദേഹം ആത്തൂരിലെ ബന്ധുവീട്ടിൽ പോയത്. പള്ളിയിൽ നിസ്കരിക്കാൻ പോകാനായി റോഡ് മുറിച്ച് കടക്കുന്നതിനിടെ പിക്കപ്പ് വാൻ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കട്ടത്തക്കയിലെ വീട്ടിലെത്തിക്കും. ശേഷം മുഹിമ്മാത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. ഭാര്യ: സൈനബ. മക്കൾ: സൗദ, സ്വാബിറ, മുബഷിർ, സഅദിയ, താജുന്നിസ. മരുമകൻ: ഹാഫിള് അബ്ദുൽ അബ്ദുസലാം ഹാറൂനി ബംബ്രാണ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page