വനിതാ ടി20യില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര വിജയങ്ങള്‍ സ്വന്തമാക്കുന്ന ക്യാപ്റ്റനെന്ന റെക്കോര്‍ഡ് സ്വന്തമാക്കി ഹര്‍മന്‍പ്രീത് കൗര്‍

തിരുവനന്തപുരം: വനിതാ ടി20യില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര വിജയങ്ങള്‍ സ്വന്തമാക്കുന്ന ക്യാപ്റ്റനെന്ന റെക്കോര്‍ഡ് സ്വന്തമാക്കി ഹര്‍മന്‍പ്രീത് കൗര്‍. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം ടി20 പോരാട്ടത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ വിജയിച്ചതോടെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ റെക്കോര്‍ഡ് നേട്ടത്തിലെത്തിയത്. ഗ്രീന്‍ഫീല്‍ഡില്‍ എട്ട് വിക്കറ്റ് ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ഓസ്ട്രേലിയന്‍ ഇതിഹാസ ക്യാപ്റ്റന്‍ മെഗ് ലാന്നിങിന്റെ റെക്കോര്‍ഡാണ് ഹര്‍മന്‍ പിന്തള്ളിയത്. വനിതാ ടി20യിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായാണ് മെഗ് ലാന്നിങിനെ കണക്കാക്കുന്നത്. നാലു തവണ ഓസീസ് ടീമിനെ ടി20 ലോകകപ്പ് വിജയത്തിലേക്ക് ലാന്നിങ് നയിച്ചിട്ടുണ്ട്.

130 മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിനെ നയിച്ച ഹര്‍മന്‍പ്രീതിന്റെ 77ാം വിജയമാണിത്. 48 മത്സരങ്ങളില്‍ തോല്‍വി അറിഞ്ഞു. 5 മത്സരങ്ങളില്‍ ഫലമില്ല. 58.46 ആണ് വിജയ ശതമാനം.

അതേസമയം ക്യാപ്റ്റനെന്ന നിലയില്‍ മെഗ് ലാന്നിങിന് 100 മത്സരങ്ങളില്‍ നിന്നായി 76 വിജയങ്ങളാണുള്ളത്. 18 കളികളില്‍ മാത്രമാണ് ടീം തോറ്റത്. ഒരു ടൈ. അഞ്ച് ഫലമില്ലാത്ത മത്സരങ്ങളും മെഗ് ലാന്നിങിന്റെ അക്കൗണ്ടിലുണ്ട്. വിജയ ശതമാനത്തില്‍ ഹര്‍മന്‍പ്രീതിനേക്കാള്‍ മുന്നില്‍ മെഗ് ലാന്നിങാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page