കര്‍ണാടകയില്‍ കണ്ടെയ്‌നര്‍ ലോറി ബസുമായി കൂട്ടിയിടിച്ച് 11 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

ബെംഗളൂരു: കര്‍ണാടക ചിത്രദുര്‍ഗയില്‍ കണ്ടെയ്‌നര്‍ ലോറി ബസുമായി കൂട്ടിയിടിച്ച് 11പേര്‍ മരിച്ചു. ദേശീയ പാത 48ല്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. മരിച്ചവരില്‍ ലോറി ഡ്രൈവറും ക്ലീനറും ഉള്‍പ്പെടുന്നു. ബസ് ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടു. കൂട്ടിയിടിയില്‍ ബസിനു തീപിടിച്ചതായി പൊലീസ് പറഞ്ഞു. ഹിരിയൂരില്‍ നിന്നു ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ലോറി ഡിവൈഡര്‍ മറികടന്ന് എതിരെ വന്ന ബസില്‍ ഇടിക്കുകയായിരുന്നു. ബെംഗളൂരുവില്‍നിന്ന് ശിവമോഗയിലേക്ക് പോകുകയായിരുന്നു ബസ്.

ഗുരുതരമായി പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 15 സ്ത്രീകളും 14 പുരുഷന്‍മാരും കുട്ടികളും അടക്കം ബസില്‍ 32 പേര്‍ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. രക്ഷപ്പെട്ടവരില്‍ പലര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. കൂട്ടിയിടിയില്‍ ബസിന് തീപിക്കുകയും പൂര്‍ണ്ണമായും കത്തിനശിക്കുകയും ചെയ്തു. ചിത്രദുര്‍ഗ എസ്പി രഞ്ജിത്ത് സ്ഥലം സന്ദര്‍ശിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page