വൃക്കദാതാവിനെ കണ്ടെത്തിത്തരാമെന്ന് പറഞ്ഞ് തട്ടിപ്പ്; നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെതിരെ വീണ്ടും കേസ്

തളിപ്പറമ്പ്: വൃക്കദാതാവിനെ കണ്ടെത്തി നല്‍കാമെന്ന് പ്രലോഭിപ്പിച്ച് വീട്ടമ്മയില്‍ നിന്ന് രണ്ടു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. പറശ്ശിനിക്കടവ്, സ്‌നേക്ക് പാര്‍ക്കിനു സമീപത്തെ കുഴിച്ചാലില്‍ കെ. സുപ്രഭയുടെ പരാതിയില്‍ കീഴ്പ്പള്ളി, വേങ്ങശ്ശേരിയിലെ വി.എം നൗഫലി(32)നെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു.
സമാനരീതിയില്‍ നിരവധി പേരില്‍ നിന്നു ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത സംഘത്തിലെ പ്രധാനിയാണ് നൗഫലെന്നു പൊലീസ് പറഞ്ഞു. വിവിധ പൊലീസ് സ്റ്റേഷനുകളില്‍ സമാനകേസുകളുള്ള നൗഫലിനെ കഴിഞ്ഞ മാസം ആറളം പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
കഴിഞ്ഞ മാര്‍ച്ച് 19 മുതല്‍ ഏപ്രില്‍ 13 വരെയുള്ള കാലയളവിലാണ് സുപ്രഭയില്‍ നിന്നു പണം കൈക്കലാക്കിയത്. വൃക്കദാതാക്കളെ കണ്ടെത്തി നല്‍കാമെന്നു വിശ്വസിപ്പിച്ചാണ് രോഗിയായ സുപ്രഭയില്‍ നിന്നു പണം തട്ടിയെടുത്തത്. എന്നാല്‍ വൃക്കദാതാക്കളെ കണ്ടെത്തി നല്‍കുകയോ പണം തിരികെ നല്‍കുകയോ ചെയ്യാത്തതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. വൃക്ക ആവശ്യമുണ്ടെന്നു കാണിച്ച് മാധ്യമങ്ങളില്‍ വരുന്ന പരസ്യങ്ങളിലെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് തട്ടിപ്പു സംഘം ആവശ്യക്കാരെ ബന്ധപ്പെട്ടിരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page